ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളികളുടെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളികളുടെ തിരിച്ചറിവ്
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു വലിയ മരത്തിൽ ഒരമ്മക്കിളിയും മൂന്ന് കുഞ്ഞിക്കിളികളും താമസിച്ചിരുന്നു. പറക്കാനാവാത്ത കുഞ്ഞുങ്ങൾക്ക് അമ്മക്കിളിയായിരുന്നു ഭക്ഷണം ശേഖരിച്ച് നൽകിയിരുന്നത്. ഒരു ദിവസം അമ്മക്കിളി തീറ്റതേടാൻ പോയി. പോകുന്നതിന് മുമ്പ് അമ്മക്കിളി കുഞ്ഞുങ്ങളോട് ഇങ്ങനെ പറഞ്ഞു. " മക്കളേ നിങ്ങൾ പറക്കാൻ പ്രാപ്തരായിട്ടില്ല അതിനാൽ നിങ്ങൾ പിക്കാൻ ശ്രമിക്കരുത് " എന്ന്. എന്നാൽ കുത്തുങ്ങൾക്ക് അമ്മയുടെ അഭിപ്രായം ഇഷ്ടമായില്ല. അമ്മ പോയിക്കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ പക്കുന്നതിനെക്കുറിച്ച് പരസ്പരം ആലോചിച്ചു. ഇതെല്ലാം കേട്ട് മരത്തിന് താഴെ ഒരു പൂച്ച ഇരിക്കുന്നുണ്ടായിരുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ താഴെ വീണാൽ തനിക്ക് തിന്നാമെന്ന് പൂച്ച കരുതി. അതു കൊണ്ട് പൂച്ച ഇപ്രകാരം പറഞ്ഞു. "പക്ഷിക്കുഞ്ഞുങ്ങളേ നിങ്ങൾ പറക്കാൻ പ്രാപ്തരാണ്. അമ്മക്കിളി പേടിച്ചിട്ടാണ് സമ്മതിക്കാത്തത്. നിങ്ങൾ ഉയർന്നു പറന്ന് പരുന്തിനെ തോൽപ്പിക്കാൻ ശ്രമിക്കൂ. നിങ്ങളിൽ മിടുക്കനാരാണോ അവർക്ക് അത് സാധിക്കും" ഇത് കേട്ട പക്ഷിക്കുഞ്ഞുങ്ങൾക്ക് സന്തോഷമായി. അവർ കുഞ്ഞിച്ചിറക് വിരിച്ച് പറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവർക്ക് പറക്കാനായി. അവർ പതുക്കെപ്പതുക്കെ പറക്കാൻ തുടങ്ങി. എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് തൊട്ടടുത്ത മരത്തിൻ്റെ പൊത്തിൽ ഒരു തത്തമ്മ ഇരിക്കുന്നുണ്ടായിരുന്നു. തത്തമ്മ പക്ഷിക്കുഞ്ഞുങ്ങളുടെ അടുത്തേക്ക് പറന്ന് ചെന്ന് ഇങ്ങനെ പറഞ്ഞു. "കുഞ്ഞുങ്ങളേ നിങ്ങൾ എന്ത് മണ്ടത്തരമാണ് ചെയ്യുന്നത്? നിങ്ങളുടെ ചിറക്ക് ശരിയായി ഉറച്ചിട്ടില്ല. ഇപ്പോൾ നിങ്ങൾ പറന്നാൽ ചിറക് കുഴഞ്ഞ് താഴെ വീഴും. ആ പൂച്ച നിങ്ങളെ തിന്നുകയും ചെയ്യും. അമ്മമാർ മക്കളുടെ നൻമയ്ക്കാണ് ഓരോന്ന് പറയുന്നത്. അനുസരിച്ചില്ലെങ്കിൽ അപകടം പറ്റും " ഇത് കേട്ട കുഞ്ഞിക്കാളികൾക്ക് തങ്ങളുടെ തെറ്റ് മനസിലായി. അവർ പറക്കുന്നില്ലെന്ന് തീരുമാനിച്ചു. പൂച്ചയാകട്ടേ നാണംകെട്ട് നടന്നു പോയി.


ലക്ഷ്മിപ്രിയ വി.വി
4 B ജി.എച്ച്.എസ്. എസ്. ബന്തടുക്ക
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ