ജി.എച്ച്.എസ്. എസ്. അഡൂർ/അക്ഷരവൃക്ഷം/ ഇടവേള
ഇടവേള പ്രകൃതി, .... ചില സുന്ദര ചിത്രങ്ങളാണ് നമ്മുടെ മനസിൽ പതിയുക. കല്ലുകളെ തഴുകി തെളിനീരുമായി ഒഴുകുന്ന പുഴ. നട്ടുച്ച വെയിലിലും ആശ്വാസമായി എത്തുന്ന കുളിർകാറ്റ് മാനത്തേക്ക് തലയുയർത്തി നിൽകുന്ന പച്ചപ്പ് പുതച്ച കുന്നുകൾ . ഇളം കാറ്റിൽ ആടുന്ന നെൽവയലുകൾ. സൂര്യ കിരണങ്ങളെ പ്രതിഫലിപ്പിക്കുന്ന കുഞ്ഞു മഞ്ഞുതുള്ളികൾ എന്ത് സുന്ദരമായിരുന്നു ഈ പ്രകൃതി.
എന്നാൽ ഇന്നോ , പുഴകളില്ല നേരിയ കണ്ണീരുറവകൾ മാത്രം. നഗരത്തിലെ കെട്ടിടങ്ങളിൽ അലയടിക്കുന്ന ചുടുകാറ്റ്. പച്ചപ്പില്ലാതെ നഗ്നമായ കുന്നുകൾ. അവയെ നിരത്തിക്കൊണ്ട് ഒരു കൂട്ടം യന്ത്രക്കൈകൾ. മണ്ണിനടിയിൽ അധ:പതിച്ചു കിടക്കുന്ന നെൽവയലുകളുടെ ജഡങ്ങൾ. ഒരു നേർത്ത പുൽതൈക്കുപോലും കിളിർക്കാൻ പറ്റാത്ത രീതിയിൽ ഇൻറർലോക്ക് ചെയ്ത അങ്കണങ്ങൾ. മണ്ണിനെ തഴുകി ഒഴുകുന്ന ചേറുകുളങ്ങൾ. ശിരസ് വിച്ഛേദിക്കപ്പെട്ട മരങ്ങൾ. ഒരു തുള്ളി വായുവിനായി പാർലറുകളിൽ എത്തുന്ന മനുഷ്യർ.വീർപ്പുമുട്ടുന്ന പ്രകൃതി. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോഇക്കാലത്ത് ഏറ്റവും പ്രസക്തിയേറിയ കവിതയാണിത്. പരസ്പരം ചൂണ്ടാതെ സ്വയം ചൂണ്ടി നോക്കൂ. ഈ കവിതയുടെ ഉത്തരങ്ങൾ ലഭിച്ചേക്കാം. ഇക്കാലയളവിൽ പല പരിസ്ഥിതി പ്രവർത്തകരും സംഘടനകളും വളർന്നുവന്നു.ഈയിടെയാണ് ഒരു പെൺക്കുട്ടിയുടെ ശബ്ദം ലോകത്തെ അട്ടിമറിച്ചത്. ഗ്രേറ്റ തുൻ ബർഗ് എന്ന പതിനാറു വയസുകാരി. ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന വിദ്യാർഥികളുടെ അന്തർദേശീയ പ്രസ്ഥാനവുമായി മനുഷ്യയുഗത്തെ പിടിച്ച് കുലുക്കിയവൾ. ഫറാബക്കറുടെ വാക്കുകളും ഇന്ന് കർണപുടങ്ങളിൽ അലയടിക്കാറുണ്ട് പ്രകൃതിയുടെ ഭാവിയെ മുന്നിൽ കണ്ട് ഭൂമിക്ക് ഒരു ചരമഗീതം എഴുതി സമാധിയായ കവിയാണ് ഒ. എൻ. വി. വികസനമെന്നു പറഞ്ഞു പ്രകൃതിയെ കാർന്നു തിന്നുമ്പോൾ ഒരു ഇടവേള മാത്രമാണ് ഈ കൊറോണകാലം. പുകയും, വാഹനവും, യന്ത്രക്കൈകളും ഒന്നുമില്ലാതെ ചില ദിവസങ്ങൾ പ്രകൃതി ശുദ്ധീകരിക്കാൻ ഒരു അവസരം. മാസങ്ങളോളമൊന്നും ഇല്ലെങ്കിലും വർഷത്തിലൊരിക്കൽ ഒരു ലോക്ക്ഡൌൺ. ബാക്കിവരുന്ന ഒരു അംശം പ്രകൃതിക്കെങ്കിലും തണലൊരുക്കാൻ അതാകട്ടെ.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം