ജി.എച്ച്.എസ്. ആതവനാട് പരിതി/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2025

ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂൾ 2025- 26 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന് വർണ്ണാഭമായ തുടക്കം. പുതിയ അധ്യയന വർഷത്തിൽ അക്ഷരങ്ങളാൽ കൂടുക്കൂട്ടുന്ന അറിവിന്റെ വലിയ ലോകത്തേക്ക് കൗതുകപൂർവ്വം കടന്നു വന്ന എല്ലാ കുരുന്നുകളെയും ഉൾപ്പെടുത്തി കൊണ്ട് അധ്യാപകരും, പി. ടി. എ ഭാരവാഹികളും ചേർന്ന് ഒരുക്കിയ ഘോഷയാത്രയോടു കൂടിയാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഈശ്വര പ്രാത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞത് ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ. ഷാഹുൽ ഹമീദാണ്. പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയവും LSS, USS പരീക്ഷയിലെ തിളക്കമാർന്ന വിജയവും അഭിമാനത്തോടെ ഓർത്തെടുത്തു കൊണ്ടാണ് തന്റെ സ്വാഗത പ്രസംംഗത്തിൽ പി. ടി. എ പ്രസിഡന്റ് തുടക്കമിട്ടത്. വിദ്യയുടെ വെളിച്ചം മനസ്സുകളിലേക്ക് പകരുന്ന ഈ ദിനം ഓരോ വിദ്യാത്ഥികളുടെയും ജീവിതത്തിലെ നാഴികകല്ലാണെന്നും, പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവു തെളീയിക്കാൻ അവസരങ്ങൾ ഉണ്ടാകുമ്പോഴാണ് വിദ്യാഭ്യാസം
പൂർണമാകുന്നതെന്നും ശ്രീ ഷാഹുൽ ഹമീദ് കൂട്ടിച്ചേർത്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പരിതി ഗവൺമെന്റ് ഹൈസ്കൂൾ പ്രധാനധ്യാപകൻ ശ്രീ എം. പി. കൃഷ്ണൻ മാസ്റ്ററാണ്. ഈ വിദ്യാലയം നിങ്ങളുടെ ഓരോരുത്തരുുടെയും രണ്ടാം വീടാണ്. ഇവിടുത്തെ ഓരോ മണൽത്തരികളിലും, ഓരോ ചുമരുകളിലും പഠിക്കാനും, ചിരിക്കാനും കളിക്കാനുമുള്ള ഇടങ്ങളുണ്ട്. ഭയമില്ലാതെ സന്തോഷത്തോടെ അറിവിന്റെ ഈ പൂന്തോപ്പിൽ കുട്ടികൾകൾക്ക് കളിച്ചു വളരാനുള്ള സൗകര്യം നമ്മുടെ വിദ്യാലയത്തിലുണ്ട്. പ്രിയപ്പെട്ട കുട്ടികളെല്ലാം നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രധാനധ്യാപകൻ അഭിപ്രായപ്പെട്ടു. പ്രവേശനോത്സവം 2025 ഔപചാരികമായി ഉദ്ഘാടനം ചെയ്തത് പ്രശസ്ത റിയാലിറ്റി ഷോ ഫെയിം, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായിട്ടുള്ള ഫാത്തിമ ഷെഹാനയാണ്. വിദ്യാലയമുറ്റത്തേക്ക് കൗതുക പൂർവ്വം കടന്നു വന്ന കുരുന്നുകളെ സന്തോഷിപ്പിക്കുുവാനും, പ്രചോദിപ്പിക്കുവാനും ഉദ്ഘാടക എന്ന നിലയിൽ ഫാത്തിമ ഷെഹാനയ്ക്ക് സാധിച്ചു.ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ നിനു. എൽ. മിറാൻഡാ , പി. ടി. എ വൈസ് പ്രസിഡന്റ് രശ്മി ആർ, പി. ടി. എ എക്സിക്യൂട്ടിവ് ശ്രീ മുസ്തഫ വി. എം. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ധന്യമായ ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്റ്റാഫ് സെക്രട്ടറിയും യു.പി വിഭാഗം അധ്യാപികയുമായ ജിഷ ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന ടീച്ചർ നൽകിയ വാക്കുകൾ പ്രവേശനോത്സവത്തിന്റെ ഊർജ്ജമായി. പ്രവേശനോത്സവത്തിന്റെ മുഖ്യ ആകർഷകം ഭിന്നശേഷി കുട്ടികളുടെ സാന്നിദ്ധ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാതൽ തന്നെ ഭിന്നശേഷി കുട്ടികളെ ചേർത്തു പിടിക്കലാണ്. ഉൾചേരൽ വിദ്യാഭ്യാസം കുട്ടികളെ പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും ഒരുമിച്ച് വളരാനും സഹായിക്കുന്നു. ഇത് ഭിന്നശേഷി കുട്ടികളെ സാമൂഹികമായ കഴിവുകൾ വികസിപ്പിച്ച് ആത്മവിശ്വാസം മുന്നേറാൻസഹായിക്കുന്നു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പരിതി സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള സമ്മാനദാനം വിതരണം ചെയ്തു. തുടർന്ന് ഈ വർഷം പരിതി സ്കൂളിൽ പുതുതായി
ചേർന്ന മുഴുവൻ കുട്ടികൾക്കുമുള്ള പഠനോപകരണങ്ങൾ പി. ടി. എ സഹായത്തോടെ വിതരണം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടത്തി.