ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം,

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
         രോഗപ്രപതിരോധമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത് രോഗത്തെ പ്രതിരോധിച്ച് അത് പിടിപ്പെടുന്നതിനെ തടയുക എന്നതാണ്. എല്ലാവരുടേയും ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. എന്നാൽ ചെറിയൊരു മഴയോ വെയിലോ വന്നാൽപ്പോലും രോഗങ്ങൾ പെട്ടന്നു പിടിപ്പെടുന്നവർ ഇന്ന് ഏറെയാണ്. അങ്ങനെയുള്ളവർക്ക് അപകടകാരികളായ രോഗങ്ങളെ അതിജീവിക്കാനും ബുദ്ധിമുട്ടാണ്.

മരുന്നുകൾ കണ്ടെത്താനാകാത്ത ചില രോഗങ്ങളെ പ്രതിരോധിക്കാനായി കുറെയേറെ വാക്സിനുകൾ കുഞ്ഞുങ്ങളിൽ കുത്തിവയ്പ്പുകളിലൂടെ നൽകാറുണ്ട്. ഇതിലൂടെ ഏത് രോഗത്തിനെതിരേ വാക്സിനെടുത്തു ആ രോഗകാരി ശരീരത്തിൽ എത്തുമ്പോൾ വാക്സിനിലൂടെ നിർമ്മിതമായ ആൻഡിബോഡികൾ അവയെ പ്രതിരോധിച്ചു ഒരു രക്ഷാകവചമായി മാറുന്നു.

ശുചിത്വരഹിതമായ ചുറ്റുപാടിൽ ജീവിക്കുന്ന ഏതൊരാളിലും പ്രതിരോധത്തെ മറികടന്ന് രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിച്ച് അപകടകാരികളാകാം.നമ്മൾ പോലും അറിയാതെയാണ് രോഗാണുക്കൾ നമ്മുടെ കരങ്ങളിൽ പ്രവേശിക്കുന്നത്. അതുകൊണ്ടാണ് കൈകൾ 5 മുതൽ 20 സെക്കന്റു വരെ കഴുകണമെന്ന് നിഷ്കർഷിക്കുന്നത്.

നമ്മുടെ ശരീരത്തിൽ ഒരുപാട് രോഗപ്രതിരോധകാരികളായ ബാക്ടീരിയകളുണ്ട്. അവയാണ് നമ്മെ എപ്പോഴും രോഗത്തിനെതിരേ പ്രതിരോധിച്ചു നിർത്തുന്നത്. അവയുടെ കുറവ് പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നു. കൂടുതലും പ്രതിരോധകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നത് ഇന്നത്തെ ജീവിതരീതിയുടെ ഭാഗമായ ഭക്ഷണരീതിയിലെ ആഡംബരമാണ്. പേരിനും ഗമയുണ്ട് ജങ്ക്ഫുഡ്. ഇതിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ പ്രതിരോധകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇതു തരുന്ന ഫലമാകട്ടെ രോഗപ്രതിരോധശേഷിയെ മൊത്തത്തിൽ നശിപ്പിക്കാൻ കഴിവുള്ള അമിതവണ്ണത്തിലെത്തിക്കുന്നു. ഇവൻ നിസാരനല്ല അണുബാധയ്ക്കെതിരെ പ്രവർത്തിക്കുന്ന കോശങ്ങളെ പൂർണ്ണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത് .

വ്യായാമത്തെ കൂട്ടുപിടിച്ചാൽ ഇതിൽ നിന്നും രക്ഷനേടാം അത് അമിതവണ്ണം കുറച്ച് നമ്മെ ആരോഗ്യകരവും പ്രതിരോധകാരികളായ കോശങ്ങളെ കൂടുതൽ ശക്തവുമക്കുന്നു. ആഹാരരീതിയിൽ മാറ്റം വരുത്തി ആരോഗ്യപ്രദമായ ഭക്ഷണം നാം ശീലമാക്കണം. അതിലേറെ നാം ഭക്ഷണക്രമവും പാലിക്കേണ്ടതുണ്ട്. ഇഞ്ചി, വെളുത്തുള്ളി, പച്ചക്കറികൾ, പഴങ്ങൾ ഇവരെ കൂട്ടരാക്കിയാൽ ഇവർ ചതിക്കില്ല. കൂട്ടുകാരുടെ നന്മ ആഗ്രഹിക്കുന്ന കൂട്ടുകാരനെ പോലെ നമ്മെ ആരോഗ്യവാനാക്കി മാറ്റും.

അതുപോലെ തന്നെ രോഗ പ്രതിരോധത്തിൽ വളരെയേറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ജലം. ജലം ശരീരത്തിനുള്ളിലെ വിഷാംശം നീക്കം ചെയ്ത് ഉന്മേഷം പകർന്നു തരുന്നു. ശരീരത്തിലെ ജലാംശത്തിൻെറ കുറവ് രോഗകാരികൾ ശരീരത്തിൽ തങ്ങി രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ ഒരു ദിവസം ഒരാൾ 8 ലിറ്റർ വെള്ളം കുടിച്ചിരിക്കണം.

ഉറക്കക്കുറവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. കുട്ടികളിൽ ഇന്ന് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി നമുക്ക് അറിയാം. ഇതിൻെറ വലിയൊരു ലക്ഷണമാണ് ഉറക്കമില്ലായ്മ. ഒരു വ്യക്തി 7 മണിക്കൂർ കൃത്യമായി ഉറങ്ങിയിരിക്കണം. മാനസിക സമ്മർദ്ദം ഉറക്കമില്ലായ്മയെപ്പോലെ തന്നെ രോഗപ്രതിരോധത്തെ നശിപ്പിക്കുന്ന ഒന്നാണ് .

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ മാരകമായ രോഗങ്ങൾക്ക് വഴിതെളിക്കുന്നു .ഈ ശീലം ശരീരത്തിലെ പ്രതിരോധകാരികളെ നശിപ്പിക്കുന്നതിനാലാണ് ശരീരത്തിൻെറ പ്രതിരോധശേഷി നഷ്ടപ്പെട്ട് മാരകമായ രോഗങ്ങൾ പിടിപ്പെടുന്നത്.

           ഇവയെല്ലാം പാലിച്ചാൽ പോലും പ്രകൃതിസംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനാകൂ. അതിനായി നമ്മൾ ഓരോരുത്തരും ശ്രമിക്കണം. മാലിന്യങ്ങളും മറ്റും തുറസ്സായ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ച് നമുക്ക് രോഗപ്രതിരോധം എന്ന ചങ്ങലയ്ക്കു വേണ്ടി ആദ്യത്തെ കണ്ണി പണിയാം...
അഷ്ടമി എസ് പ്രസാദ്
9ബി ജി എച്ച് എസ് അയിലം, തിരുവന്തപുരം, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം