ജി.എച്ച്.എസ്. അടുക്കം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ നടത്തുകയും ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യ്തു വരുന്നു. പോസ്റ്റർ രചന ചാർട്ട് നിർമാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും മൽസരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സമ്മാനാർഹരുടെ പോസ്റ്ററുകളും ചാ ർ ട്ടുകളും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നത് കുട്ടികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുന്നതിന് സഹായകരമാകുന്നുണ്ട്. കൂടാതെ ശാസ്ത്ര വാർത്തക ളും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
ശാസ്ത്രജ്ഞരുടെ ജന്മദിനങ്ങളോടനുബന്ധിച്ച് സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ഡിബേറ്റുകൾ എന്നിവ സംഘടിപ്പിക്കുകയും ICTസാദ്ധ്യത പരമാവതി പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
സയൻസ് ക്ലാസുകളിൽ നിന്നും ലഭിക്കുന്ന അറിവുകൾ സ്കൂൾ ഉദ്യാനത്തിൻ്റെയും യും പച്ചക്കറി തോട്ടത്തിൻ്റെയും പരിപാലനത്തിൽ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാലയങ്ങൾ വീടുകളിലേയ്ക്ക് ചുരുങ്ങിപ്പോയ സമയത്തും lab@ home (science) എന്ന പേരിൽ മാതാപിതാക്കൾക്കായി ഒരു ശാസ്ത്ര ക്ലാസ് സംഘടിപ്പിക്കുവാൻ സാധിച്ചത് ഒരു പുതിയ അനുഭവമായിരുന്നു. കുട്ടിശാസ്ത്രജഞരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രസ്തുത പ്രോഗ്രാം വീടുകളിൽ ഒരു സയൻസ് മൂല ഒരുക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന് മാതാപിതാക്കളെ പ്രാപ്തരാക്കി. കുട്ടികൾ നടത്തുന്ന പരീക്ഷണങ്ങളുടെ ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്യുന്നു.