ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/ബാല

Schoolwiki സംരംഭത്തിൽ നിന്ന്
ബാല

ഒരു കൊച്ചു ഗ്രാമത്തിൽ ബാല എന്ന് പേരുള്ള ഒരു സ്ത്രീ താമസിച്ചിരുന്നു. അവളുടെ വീടും പരിസരമെല്ലാം വൃത്തികേടായപ്പോൾ അവൾ അവളുടെ വീടിനടുത്തുള്ള മരം മുറിക്കാൻ തീരുമാനമെടുത്തു. അതിനായ് അവൾ മരം വെട്ടുകാരനെ വിളിച്ചു. എന്നിട്ട് മരം മുറിക്കാൻ ആരംഭിച്ച ഉടനെ ഒരു വൃദ്ധൻ ആ വഴി വന്നു. എന്നിട്ട് അവളോട് പറഞ്ഞു : മോളെ എന്തിനാണ് നീ ഈ മരം വെട്ടിക്കളയുന്നത്. അപ്പോൾ ബാല പറഞ്ഞു :എന്റെ വീടിനടുത്തുള്ള മരം ഞാനല്ലേ മുറിക്കാൻ തീരുമാനിക്കേണ്ടത് അല്ലാതെ നിങ്ങളല്ലല്ലോ. അപ്പോൾ വൃദ്ധൻ പറഞ്ഞു :മോളെ നമ്മെ ചൂടിൽനിന്നും സംരക്ഷിക്കുന്നത് മരങ്ങളല്ലേ. അവൾ അതൊന്നും തന്നെ കേൾക്കാൻ തയ്യാറായില്ല.

മരം മുറിച് കഴിഞ്ഞ ഉടനെ അവൾ പ്ലാസ്റ്റിക്കുകൾ കത്തിക്കാൻ തുടങ്ങി. അപ്പോൾ അത് വഴി വീണ്ടും ആ വൃദ്ധൻ വന്നു. എന്നിട്ട് അവളോട് പറഞ്ഞു :മോളെ നീ എന്തിനാണ് ഈ പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത്. അപ്പോൾ അവൾ പറഞ്ഞു :ഞാൻ എന്റെ വീട് വൃത്തിയാക്കാൻ വേണ്ടി പലതും ചെയ്യും അതിന് നിങ്ങൾക്ക് എന്താ. അപ്പോൾ വൃദ്ധൻ പറഞ്ഞു :മോളെ ഈ പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ ക്യാൻസർ പോലെയുള്ള മാരകമായ രോഗങ്ങൾ വരും. ഇതെല്ലാം പറഞ്ഞിട്ടും അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല.

പിന്നീട് കുറച്ചു ദിവസങ്ങക്ക് ശേഷം അവൾ ഇങ്ങനെ പറയാൻ തുടങ്ങി : എന്റെ വീടിനടുത്തുള്ള ആ മരം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ചൂടൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. 2 വർഷങ്ങൾക്ക് ശേഷം അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റായി. അവൾക്ക് വേദന സഹിക്കാനാവാതെ ഉറക്കെ കരയാൻ തുടങ്ങി. അയ്യോ വേദനഎടുക്കുന്ന അമ്മേ രക്ഷിക്കണേ. അപ്പോൾ അവിടേക്ക് ആ വൃദ്ധൻ വന്നു. ഡോക്ടറോട് ചോദിച്ചു: എന്താ പറ്റിയത് ഡോക്ടർ. ഡോക്ടർ പറഞ്ഞു :ക്യാൻസറാണ് കൂടാതെ തൊലിയിൽ പൊള്ളലുമുണ്ട്, വേറെ ട്രീറ്റ്മെന്റ് ഒന്നുമില്ല. വൃദ്ധൻ പറഞ്ഞു :വിഷമിക്കണ്ട മോളെ അന്ന് ഞാൻ മോളോട് പറഞ്ഞതല്ലേ പ്ലാസ്റ്റിക്കുകൾ കത്തിക്കരുതെന്നും മരം മുറിക്കെരുതെന്നും. മോൾ വാക്കിന് വില കൊടുക്കാത്തതുകൊണ്ടല്ലേ ഇന്ന് ഈ അവസ്ഥ മോൾക്ക് വന്നത്. അപ്പോൾ ബാല പറഞ്ഞു :എനിക്ക് എന്റെ തെറ്റ് മനസ്സിലായി. അന്ന് ഞാൻ മുത്തശ്ശന്റെ വാക്ക് കേട്ടിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു. ഞാൻ ഈ പ്രകൃതിയോടും അങ്ങയോടും ചെയ്തതിനുള്ള ശിക്ഷയാണിത്. അപ്പോൾ വൃദ്ധൻ പറഞ്ഞു :മോളുടെ ഈ അവസ്ഥ എല്ലാവർക്കും ഒരു പാഠമാകട്ടെ.

ജിൻഷാ ജബീൻ പി വീ
8 A ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ