ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
            ദൈവത്തിന്റെ സ്വന്തം നാട്  എന്നറിയപെടുന്ന കേരളത്തിലാണ് നാം ഓരോരുത്തരും അധിവസിക്കുന്നത്. ജാതി, മത, വർഗ, വർണ വ്യത്യാസങ്ങൾക്കതീതമായി ഒരൊറ്റ ജനതയെന്ന വിശ്വാസവും ചിന്തയുമാണ് ഓരോ മനുഷ്യനെയും ഉയരങ്ങളിലെത്തിച്ചത്. മനുഷ്യന്റെ ഉയർച്ചയിൽ എന്നും മുഖ്യഘടകമായിരുന്നത് പ്രകൃതി തന്നെയാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. അതുകൊണ്ട് തന്നെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകുല്യങ്ങളും അനുഭവിക്കാനുള്ള സ്വതന്ത്ര്യമുണ്ട്. 
              പരിസ്ഥിതി സംരക്ഷണം എന്നത് മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തിൽ നിന്നും വിട്ടുനിൽക്കുക എന്നത് ഒരിക്കലും സാധ്യമല്ല. എന്തെന്നാൽ ഓരോ മനുഷ്യനും ഭൂമിയിൽ നിലനിൽക്കുന്നത് മണ്ണുമായുള്ള അതിഗാഢ ബന്ധത്തിലൂടെയാണ്. മണ്ണിലൂടെ ഭൂമിയിലേക്ക് താഴ്നിറങ്ങിയെങ്കിൽ  മാത്രമേ ഓരോ മനുഷ്യനും ആകാശത്തോളം ഉയരാൻ സാധിക്കുകയൊള്ളു. ശുദ്ധവായു, ജലം, ഭക്ഷണം എന്നിവയെല്ലാം നമുക്ക് പ്രദാനം ചെയ്യുന്നത് പ്രകൃതിയാണ്. ആ പ്രകൃതിയുടെ  സംരക്ഷണം എന്നത് നിലനിൽപ്പ് പോലെ തന്നെ ഏറെ പ്രധാനപെട്ടതാണ്. 
               എന്നാൽ ഇന്നത്തെ കാലത്ത് ആരും തന്നെ പ്രകൃതിയെ സംരക്ഷിക്കുന്നില്ല. മറിച്ച് തന്റെ സുഖ സൗകര്യങ്ങളിൽ മാത്രം ഭ്രമിച്ച്  പ്രകൃതിയെ ച്ചുഷണം ചെയ്യുകയാണ്. പുഴകൾ  മലിനമാക്കിയും വയലുകൾ നികത്തിയും  മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യർ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നു. ഇത്തരത്തിൽ സ്വയം നാശത്തിലേക്ക്‌  കൂപ്പുകുത്തികൊണ്ടിരിക്കുന്ന ജനതയാണ്  ഇന്നുള്ളത്. ഇതിനെ എല്ലാം  അറുതി വന്നെന്കിൽ മാത്രമേ പ്രകൃതി സംരക്ഷണം സാധ്യമാവുകയുള്ളൂ.ആഗോളതാപനം,മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയ ഒട്ടനവധി പ്രകൃതി ക്ഷോഭങ്ങൾ എല്ലാം മുഖ്യകാരണം മനുഷ്യരാണ്. ഇതില്ലതാക്കാൻ  മനുഷ്യന്റെ കൂട്ടമായ പ്രവർത്തനത്തിന് മാത്രമേ കഴിയൂ . അതിനാൽ മരങ്ങൾ നശിപ്പിക്കാതെ  വൃക്ഷങ്ങൾ  വെച്ചു പിടിപ്പിച്ച്, പ്ലാസ്റ്റിക്‌ വലിച്ചെറിയാതെ അവ വേണ്ട വിധം സാംസ്‌ക്കരിച്ച് നാം പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട് . മനുഷ്യനെന്നപോലെ  തുല്യ അവകാശം മൃഗങ്ങൾക്കും  പക്ഷികൾക്കും നൽകേണ്ടതുണ്ട്. നമുക്ക് മുൻഗാമികൾ കൈമാറിയ  ഒരു നല്ല ഭൂമിയെ  നമ്മൾ തിരിച്ച് വരും തലമുറയ്ക്ക്  നല്കണമെങ്ങിൽ പ്രകൃതി സംരക്ഷണം കൂടിയേ തിരൂ. 
ഫാത്തിമ ജൽവ
1 B ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം