Schoolwiki സംരംഭത്തിൽ നിന്ന്
അവിവേകം ആപത്ത്
ഒരു കാട്ടിൽ കുറേ മരങ്ങളുണ്ടായിരുന്നു,അതിൽ കുറേ പക്ഷികൾ കൂടുകൂട്ടി താമസിച്ചിരുന്നു. അവർ നല്ല സന്തോഷത്തോടെ കഴിയുകയായിരുന്നു. അതിനിടയ്ക്ക് രണ്ട് മരം വെട്ടുകാർ ആ കാട്ടിലേക്ക് വന്നു. അവർക്ക് ആ മരങ്ങളെല്ലാം കണ്ടപ്പോൾ സന്തോഷമായി അവർ തമ്മിൽ പറഞ്ഞു, നമ്മുക്ക് ഈ മരങ്ങൾ എല്ലാം മുറിച്ച് വിറ്റു് നല്ല പണമുണ്ടാക്കാം,അങ്ങനെ നമ്മുക്ക് സമ്പന്നരാകാം. പിറ്റേ ദിവസം അവർ കാട്ടിൽതിരിച്ചെത്തി മരങ്ങൾ മുറിക്കാൻ തുടങ്ങി. എന്നിട്ട് പട്ടണത്തിൽ കൊണ്ടുപോയി വിറ്റു, ഈ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു.
ഇവർ ഈ പ്രവർത്തി തുടർന്നുകൊണ്ടിരുന്നാൽ അപകടമാണ്, എല്ലാ വ്യക്ഷങ്ങളും ഇല്ലാതാവുകയും നമ്മുടെ ജീവന് തന്നെ ആപത്താകുകയും ചെയ്യും, അതിനാൽ ഇതിനൊരു പരിഹാരം കാണണം . അപ്പോൾ ഒരു പക്ഷി പറഞ്ഞു,അവരെ തുരത്താനുള്ള മരുന്ന് ആ തേനീച്ചകളുടെ കൈകളിൽ മാത്രമേയുള്ളു നമ്മുക്ക് അവരോടുപോയി വിവരം പറയാം. അങ്ങനെ അവർ തേനീച്ചകളുടെ അടുത്ത്ചെന്ന് കാര്യം പറഞ്ഞു. തേനീച്ചകൾ അവരെ സഹായിക്കാമെന്ന് ഏറ്റു. അവർ സംഘം ചേർന്ന് എല്ലാ മരത്തിലും കൂട്ടംകൂടി. പതിവുപോലെ മരംവെട്ടാനായി അവർ എത്തി . പണിതുടങ്ങാനായപ്പോൾ മരങ്ങളിൽ ഒളിച്ചു നിന്നിരുന്ന തേനീച്ചകൾ പറന്നു ചെന്ന് അവരെ കുത്തിയോടിച്ചു,ഭയന്ന് അവർ ഓടി പിന്നീട് ആ വഴി അവർ വന്നിട്ടേ ഇല്ല.
ഒത്തൊരുമിച്ചാൽ ഏത് വമ്പനെയും തറപറ്റിക്കാം എന്ന് അവർക്ക് മനസ്സിലായി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ
|