ഉണർവ്

വളരെ സുന്ദരമായ പ്രദേശം. പച്ച വിരിച്ച നിലങ്ങൾ. കുറച്ചകലെയായി ഒഴുകുന്ന അരുവി. അവിടെയുള്ള മുഴുവൻ കാഴ്ചകളും ആ അരുവിയിൽ കാണാമായിരുന്നു. ഉദയയസൂര്യ പ്രഭയിൽ അതിസുന്ദരമാണിവിടം .ഒരു മലയോരം, അവിടെയുള്ള ഒരു കുഞ്ഞു കുടിലിലായിരുന്നു അവൾ താമസിച്ചിരുന്നത്. അനാഥയായിരുന്ന അവൾക്ക് കൂട്ടിനുണ്ടായിരുന്നത് നാലഞ്ച് പശുക്കൾ മാത്രം. കുടിലിൻ്റെ ഒരു അരികിൽ അവൾ അവയേയും പരിചരിച്ചു. ഒരു നാൾ ഉദയ സൂര്യപ്രഭയിൽ ആ മഞ്ഞ വെളിച്ചത്തിൽ കണ്ണുകൾ തിരുമ്മി അവൾ ഉണർന്നു.നേരെ തൻ്റെ പശുക്കളുടെ അടുത്തേയ്ക്ക് പോയി.5 അടി പൊക്കത്തിൽ മെലിഞ്ഞ ശരീരത്തോടു കൂടിയ അവൾ ജീവനെ പോലെ പശുക്കളെ സ്നേഹിച്ചിരുന്നു ഒരു ദിവസം ഉണർന്നാൽ അന്തി ഉറങ്ങുന്നതു വരെ പശുക്കൾക്കിടയിൽ ചെലവഴിക്കും. അവയെ കുളിപ്പിച്ചും, ഭക്ഷണം കൊടുത്തും, അവിടെയുള്ള വീടുകളിൽ നിന്ന് അവയ്ക്കായി കഞ്ഞിവെള്ളം കൊണ്ടുവന്ന സമയം നീക്കും. മുഷിഞ്ഞ വസ്ത്രം മാറ്റുന്ന ശീലമോ കുളിയ്ക്കുന്ന ശീലമോ അവൾക്കില്ലായിരുന്നു. അതു കൊണ്ട് തന്നെ വീടുകളിൽ കഞ്ഞിവെള്ളം എടുക്കാൻ പോകുമ്പോൾ അവിടെയുള്ളവർ അവളോട് ഇങ്ങനെ പറയും.'നിനക്ക് കുളിച്ചു വൃത്തിയായി നടന്നൂണ്ടേ എന്തിനിങ്ങനെ വ്യത്തിയില്ലാതെ നടക്കുന്നു.' എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് അവൾ ചെവി കൊടുത്തിരുന്നില്ല. പശുക്കളെ വൃത്തിയാക്കിയാലും അവയുടെ പരിസരം വൃത്തിയാക്കിയാലും അവൾ തൻ്റെ വൃത്തിഹീനതയെ പറ്റി ചിന്തിച്ചിരുന്നില്ല. ശരീരം വൃത്തിയില്ലാതെ വന്ന് ഭക്ഷണം കഴിക്കും.

ഇങ്ങനെ ദിനരാത്രങ്ങ ൾ നിങ്ങവെ ,ഒരു ദിവസം അവൾ വല്ലാതെ അവശയായി .ഛർദ്ദിയും, വയറുവേദനയും അവളെ വലഞ്ഞു കൊണ്ടേയിരുന്നു. എന്താണിതിനു കാരണമെന്നവൾക്കറിയില്ലായിരുന്നു. കുറെ ചിന്തിച്ചു .പിന്നീടാണൾ നാട്ടുകാർ അവളോട് പറഞ്ഞതിനെപ്പറ്റി ചിന്തിച്ചത്, അപ്പോൾ അവൾ ചിന്തിച്ചു തൻ്റെ വൃത്തിയില്ലായ്മ കൊണ്ടാണോ, ഈ രോഗങ്ങൾ പിടിപ്പെട്ടത്. പേടി കാരണം അവൾ തിരുമാനിച്ചു വ്യത്തിയായി നടക്കാമെന്ന്. അവൾ പുതിയൊരു ജീവിത ശൈലിയിലേക്ക് തിരിഞ്ഞു. കുളിസ്ഥിരമാക്കി, മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയിടാൻ തുടങ്ങി. നാട്ടുകാർ അവൾ വൃത്തിയായി നടക്കുന്നത് കണ്ട് അതിശയപ്പെട്ടു. പശുക്കളെ നോക്കുമ്പോഴും പരിചരിക്കുമ്പോഴും അവൾ അവളുടെ വൃത്തിയെ പറ്റി ചിന്തിക്കാൻ തുടങ്ങി. ജീവിതത്തിൽ ശുചിത്വം ഏറെ പ്രധാനപ്പെട്ട താണെന്ന ഒരു കാഴ്ചപ്പാട് അവളിൽ ഉണർന്നു.

ഹരിത .സി
എട്ട് ബി ജി.എച്ച്.എസ് നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ