ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/നിരീശ്വരൻ

Schoolwiki സംരംഭത്തിൽ നിന്ന്
നിരീശ്വരൻ
         നിരീശ്വരന്റെ ശക്തിയെക്കുറിച്ച് സംശയമുള്ളവർ വി.ജെ. ജയിംസിന്റെ സാക്ഷ്യപത്രം തന്നെ വായിക്കണം. എഴുത്തനുഭവത്തേക്കുറിച്ച് നോവലിന്റെ തുടക്കത്തിൽ ചിലതൊക്കെ കുറിക്കണം എന്നദ്ദേഹം കരുതിയിരുന്നു. പുസ്തകം പൂർത്തിയായപ്പോഴേക്കും എല്ലാം മാഞ്ഞുപോയി.

അദ്ദേഹത്തിന്റെ സാക്ഷ്യപത്രത്തിൽ നിന്ന് നോവലിലേക്ക് കടക്കുമ്പോൾ അവിശ്വാസികൾ സ്ഥാപിച്ച ദൈവമായ "നിരീശ്വരൻ ദേശത്തിലെ വ്യത്യസ്തരായ ആൾക്കാരുടെ നിത്യജീവിതപ്രശ്നങ്ങൾക്ക് പരിഹാരമേകികൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായി മാറുന്നതു കാണാം. നായകപദവിയിലേക്ക് ഉയരുന്നതും."ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ " .ആലിലകളിൽ കാറ്റിന്റെ ആയിരം നാവിളക്കങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ആന്റണി പറഞ്ഞു. " അങ്ങനേങ്കിൽ നിലവിലുള്ളസകല ഈശ്വര സങ്കല്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കും സൃഷ്ടിച്ചൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരീശ്വരൻ... സകല ഈശ്വരന്മാർക്കും ബദലായി നിൽക്കുന്നവനായിരിക്കണം സൃഷ്ടിക്കുന്ന ഈശ്വരൻ. അതിനാൽ പുതിയ ഈശ്വരന്റെ പേര് നിരീശ്വരൻ എന്നവർ ഉരുവിട്ടു.

ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളും നിരീശ്വരനും സഞ്ചരിക്കുന്നത് മറ്റൊരു മാർഗത്തിലൂടെയാണ്. ഭൂമിക്കും മുകളിൽ. തികച്ചും യാഥാർത്ഥ്യം. നിരീശ്വരൻ എന്ന നോവൽ 5 വർഷം മുമ്പ് 2014ൽ പ്രസിദ്ധീകരിച്ചതാണ്. അന്നേ മികച്ച വായനക്കാരുടെ അഭിപ്രായം നേടിയ നോവൽ വൈകിയാണെങ്കിലും കേരള സാഹിത്യ അക്കാദമിയുടെ കണ്ണിലുംപെട്ടിരിന്നു. ഈശ്വരനും ആചാരങ്ങളും എന്നും സജീവമായ ചർച്ചാവിഷയമാണെങ്കിലും മറ്റെല്ലാകാലത്തിനേക്കാളും ആചാരങ്ങളും ആചാരലംഘനവും വിവാദങ്ങളും ഉയർത്തിക്കൊണ്ടിരിക്കുമ്പോൾ കൂടിയാണ് സമൂഹത്തിൽ നിരീശ്വരന്റെ വരവ് തന്നെ.ഈ കാലഘട്ടത്തോട് തികച്ചും അനുയോജ്യമായ പുസ്തകവും വിമർശനാത്മകവുമാണ്. ചർച്ച ചെയ്യാനുള്ള നോവലാണ് 'നിരീശ്വരൻ' അംഗീകരിക്കാൻ മാത്രമല്ല വിമർശനങ്ങൾ ഉയർത്താനും കൂടിയുള്ള നോവലാണിത്.

വിവാദത്തിനൊടുവിലായിരുന്നു ആ പ്രഖ്യാപനം വയലാർ അവാർഡ്‌. മുമ്പ് സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹതനേടിയ കൃതിയും കൂടിയാണ്. വായനക്കാർക്കും നിരൂപകർക്കും എഴുത്തുകാർക്കും പങ്കാളിത്തമുള്ള മലയാളത്തിലെ അപൂർവ്വം പുരസ്ക്കാരങ്ങളിലൊന്നായ വയലാറാണ് നിരീശ്വരന് ലഭിച്ചത്.ഇവിടെ സമൂഹമാണ് നിരീശ്വരനെ നെഞ്ചിലേറ്റിയത്.

അർച്ചന സുനിൽ
9 ബി ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം