ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/മരങ്ങളുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങളുടെ വേദന

ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു അവിടുത്തെ ആളുകൾ ദുഷ്ടൻമാരായിരുന്നു അവർ എന്നും മരങ്ങൾ വെട്ടി നശിപ്പിക്കാൻ വേണ്ടി കാട്ടിലേക്ക് പോകുമായിരുന്നു അങ്ങനെ പ്രകൃതിയെ നശിപ്പിക്കും അങ്ങനെ ഒരു ദിവസം അവർ കാട്ടിലെക്ക് മരങ്ങൾ വെട്ടാൻ പോകുമ്പോൾ ഒരു മരത്തിന്റെ താഴെ ഒരു വൃദ്ധനായ അപ്പൂപ്പൻ ഇരിക്കുന്നുണ്ടായിരുന്നു അപ്പോൾ ആ ദുഷ്ടൻമാർ അപ്പൂപ്പനോട്‌ ചോദിച്ചു :നിങ്ങൾ ആരാണ്? നിങ്ങൾ ഇവിടെ നിന്ന് എഴുന്നേൽക്കു ഞങ്ങൾക്ക് മരങ്ങൾ മുറിക്കണം അപ്പോൾ അപ്പൂപ്പൻ അവരുടെ ചോദ്യം കേട്ടു പറഞ്ഞു :മക്കളെ നിങ്ങൾ ചെയ്യുന്നത് എന്തു വലിയ തെറ്റാണ് എന്ന് അറിയോ നിങ്ങൾ ഈ മരങ്ങൾ വെട്ടി നശിപ്പിക്കരുത് അവർക്കും ഉണ്ട് ജീവൻ അവർക്കും വേദനിക്കും അവരും നമ്മളെ പോലെയാ ഇതു കേട്ടിട്ട് അവർ പറഞ്ഞു :ഹും !! താൻ ഒന്ന് എഴുന്നേറ്റു പോകുമോ അപ്പോൾ പാവം അപ്പൂപ്പൻ വിഷമത്തോടെ എഴുന്നേറ്റു പോയി. പിന്നെ കുറച്ചു മാസങ്ങൾക്കുശേഷം അവിടെ മഴ പെയ്യാതെ ആയി അവർക്ക് കുടിക്കാൻ പോലും വെള്ളം ഉണ്ടായില്ല പിന്നെ ചൂടും തുടങ്ങി അപ്പോൾ അവർക്ക് വിഷമമായി അപ്പോഴാണ് ദുഷ്ടൻമാർ ക്ക് മനസ്സിലായത് ഇതു മരം വെട്ടിയതിനുള്ള ശിക്ഷ ആണെന്ന് അപ്പോൾ അവർ പറഞ്ഞു :അന്ന് അപ്പൂപ്പൻ പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു പിന്നെ അവർ മരം മുറിക്കൽ നിർത്തി മഴയും പെയ്തു തണുപ്പും കിട്ടി പിന്നീട് അവർ സന്തോഷം ആയി ജീവിച്ചു

ഗുണപാഠം :മരങ്ങൾ ആരും മുറിക്കരുത് പ്രകൃതിയെ നശിപ്പിക്കരുത് അത് നമുക്ക് ആപത്തു ഉണ്ടാക്കും


ഫാത്തിമ ഫർഹ
4 A ജി.എച്ച്.എസ്.എസ്.പൊൻമ‍ുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ