സന്തോഷത്തോടെ പുതുവർഷത്തെ
വരവേൽക്കാനിരുന്ന ജനങ്ങളെ
മഹാമാരിയായ വൈറസ് ബാധിച്ചല്ലോ
ആ വൈറസ് ആണല്ലോ കൊറോണ
കൊറോണ എന്ന വൈറസ് കാരണം
ജനങ്ങൾ എല്ലാം വീട്ടിൽ ഇരുപ്പായി
പുറത്തിറങ്ങണേൽ മാസ്ക് നിർബന്ധമല്ലോ
ജീവിതം ദുരിതം ആയല്ലോ
ഈ വിപത്തിൽ നിന്ന് എന്നാണ് ഒരു മോചനം
ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാരോടും
കൊറോണ ബാധിച്ച ജനങ്ങളെ
പരിചരിക്കുന്ന നഴ്‌സ്‌മാരോടും
ഡോക്ടർമാരോടും
നമ്മുടെ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു
ഇപ്പോൾ അവരാണ് നമ്മുടെ ദൈവങ്ങൾ
ഒരുമയോടെ നമുക്കി മഹാമാരിയെ നേരിടാം
ചെറുത്തു നിൽക്കാം