ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ അഹംങ്കാരം ആപത്ത്
അഹംങ്കാരം ആപത്ത്
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ കുറേ കുട്ടികൾ ഉണ്ടായിരുന്നു. അവരൊക്കെ പാവപ്പെട്ടവരായിരുന്നു. ഒരു കുട്ടി മാത്രം പണമുള്ള വീട്ടിലേത് ആയിരുന്നു. ആ കുട്ടി അഹംങ്കാരിയും അനുസരണക്കേട് കാണിക്കുന്നവളുമായിരുന്നു. അവൾ ആ പാവപ്പെട്ട കുട്ടികളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. അവളെ അവർ 'റോസി മാഡം' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയിരിക്കേ ഒരു ദിവസം കുട്ടികളെല്ലാം എഴുതി പഠിക്കുകയായിരുന്നു. അപ്പോഴാണ് റോസി അത് കണ്ടത്. അവൾക്ക് അസൂയ തോന്നി. അവൾ അവിടേക്ക് ചെന്നു.എന്നിട്ട് ആ പേപ്പറുകൾ വലിച്ചു കീറി. അവിടെയൊക്കെ വൃത്തിക്കേടാക്കി. അപ്പോൾ തന്നെ ആ പാവം കുട്ടികൾ അത് വൃത്തിയാക്കാൻ തുടങ്ങി. ആ കാഴ്ച ഒരു മുത്തശ്ശി കണ്ടു. "ഇവിടെ ആരാണ് വൃത്തികേടാക്കിയത്" മുത്തശ്ശി ചോദിച്ചു. കുട്ടികൾ പറഞ്ഞു "റോസി മാഡം". "നീ ആണോ കുഞ്ഞേ ഇവിടെ വൃത്തിക്കേടാക്കിയത്." "അതേ ഞാൻ തന്നെ. അതിനിപ്പം എന്താ?" റോസി ആഹംങ്കാരത്തോടെ ചോദിച്ചു. വൃത്തിയാക്കണമെന്ന് മുത്തശ്ശി. "അതെന്തിനാ .. അവർ വൃത്തിയാക്കിക്കോളും. ഞാൻ വൃത്തിയാക്കേണ്ട കാര്യമില്ല". അവൾ അഹംങ്കാരത്തോടെ പറഞ്ഞു. "കുട്ടി വ്യക്തി ശുചിത്വം പാലിക്കൂ. നിന്റെ കൈയ്യിലേയും കാലിലേയും നഖങ്ങൾ വളർന്നു കിടക്കുന്നു. മുടിയും പാറി പറന്നു കിടക്കുന്നു". മുത്തശ്ശി പറഞ്ഞു. എന്നെ ആരും ഉപദേശിക്കാൻ വരണ്ട എന്ന് പറഞ്ഞു അവൾ അവിടെ നിന്നു പോയി. മുത്തശ്ശിയും കുട്ടികളും ചേർന്ന് അവിടെയെല്ലാം വൃത്തിയാക്കി. പിറ്റേ ദിവസം റോസിക്ക് പനി പിടിപ്പെട്ടു. മുത്തശ്ശി പറഞ്ഞത് കേട്ടില്ലല്ലോ എന്ന് ഓർത്ത് അവൾ കരഞ്ഞു. അവൾക്ക് അവരെ കാണാൻ തോന്നി. പക്ഷേ അസുഖമായതിനാൽ അമ്മ വിട്ടില്ല. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ മുത്തശ്ശിയും കുട്ടികളും അവളെ കാണാൻ വന്നു. അവർ അവളോട് പനി കുറവുണ്ടോ എന്ന് തിരക്കി. അപ്പോൾ അവൾ അവരോട് ക്ഷമ ചോദിച്ചു. സന്തോഷത്തോടെ മുത്തശ്ശി അവൾക്ക് മരുന്നു കൊടുത്തു. പിന്നെ അവർ വഴക്കിട്ടതേ ഇല്ല. അനുകമ്പയും സ്നേഹവും നിറന്ന നല്ലൊരു കുട്ടിയായി അവൾ മാറി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ