കണ്ടു ഞാൻ നന്മയെ
കേരളജനതതൻ നന്മയെ
പലവുരു പറഞ്ഞുകേട്ട കഥകളല്ലിത്
ധൈര്യമോടെ നേരിടാൻ
ചെറുത്തു നിന്നീടുവാൻ
ആർക്കുമാവില്ലെന്ന സത്യം നാം അറിയണം
വന്നു പോയ പ്രളയും
ചെറുത്തു നാം ജയിച്ചതും
നിപ്പയെന്ന രോഗവും കടന്നു നാം വന്നതും
ഇന്നു നമ്മെ ആക്രമിക്കാൻ
നിന്നിടും കൊറോണയെ
ചെറുത്തു തോൽപ്പിക്കും നാം കേരളീയർ