ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025-26 പ്രവർത്തനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു.

വിജയോത്സവം

SSLC, PLUS TWO - ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, നാരായണൻ കുട്ടി നടരാജൻ മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണവും ജൂൺ 23 ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ മുഖ്യാതിഥി ആയിരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ ഉൽഘാടനം നിർവഹിച്ചു.. വിവിധ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു...

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം 2025

ലഹരിവിരുദ്ധദിനാഘോഷവും പ്രത്യേക അസംബ്ലിയും


സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 26.05.25 രാവിലെ 9.30 മണിക്ക് സ്‌പെഷ്യൽ അസംബ്ലിയോടു കൂടി ലഹരിവിരുദ്ധദിനാചരണത്തിന് തുടക്കമായി... മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്കായി പ്രദർശിപ്പിച്ചു... സ്കൂൾ ഹെഡ്മാസ്റ്റർ ആയ വിനോദ് സാർ ഇന്നത്തെ പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു കുട്ടികളോട് സംസാരിച്ചു...NCC,JRC യൂണിറ്റുകളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു....

എൻ എം  എം എസ്

NMMS

2025-26 അധ്യയന വർഷത്തിൽ എൻ എം എം എസ്  പരിശീലനം 14-07-25 തിങ്കളാഴ്ചബഹു. HM വിനോദ് സർ ഉദ്ഘടനം നിർവഹിച്ചു .സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ഈ കുട്ടികൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ 9:45 വരെ പരിശീലന ക്ലാസുകൾ നടത്തി വരുകയും ചെയ്യുന്നുണ്ട് .മികവാർന്ന പരിശീലനത്തിലൂടെ തിരഞ്ഞെടുത്ത എല്ലാ കുട്ടികളെയും സ്കോളർഷിപ്പിന് അർഹരാക്കുകയാണ് ലക്ഷ്യം.