ജൂൺ 5-ലോക പരിസ്ഥിതി ദിനം

GHSS കുമരനെല്ലൂർ ഇൽ 2025-2026 ലെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. H.M വിനോദ് sir വിദ്യാലയത്തിലെ വൃക്ഷ മുത്തശ്ശിക്ക് കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വൃക്ഷ തൈ നടീൽ നടന്നു. കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു (നാടകാവതരണം). പരിസ്ഥിതി ദിന പ്രത്യേക അസംബ്ലി നടത്തി. കുട്ടികളുടെ പരിസ്ഥിതി ദിന ഗാനാലാപനം നടന്നു.പോസ്റ്റർ രചന മത്സരവും റാലി യും സംഘടിപ്പിച്ചു.പ്ലാസ്റ്റിക് ഇൽ നിന്ന് പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ വിദ്യാർഥികൾ നിർമ്മിച്ചു. School ശുചീകരണം നടത്തി.

ചങ്ങാതിക്കൊരു തൈ

2024 ഓഗസ്റ്റ് 14 ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ നടപ്പാക്കുന്ന 'ചങ്ങാതിക്കൊരു തൈ 'പദ്ധതിക്ക് തുടക്കമായി. HM വിനോദ് sir ഫലവൃക്ഷതൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃത്തുക്കൾക്കുവേണ്ടി കൊണ്ടുവന്ന തൈചെടികൾ പരസ്പരം കൈമാറി.തൈകൾ ശേഖരിക്കൽ,കൈമാറൽ, പരിപാലനം,തുടർസംരക്ഷണം എന്നീ കാര്യങ്ങളെ കുറിച്ചുള്ള ക്ലാസ്സ്‌ നൽകി.