ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/ പരിസ്ഥിതി...
പരിസ്ഥിതി...
പരിസ്ഥിതി എന്നാൽ എപ്പോഴും ശുചിയായി സൂക്ഷിക്കേണ്ട ഒന്നാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയ്ക്കു സന്തോഷം ആവണമെങ്കിൽ മക്കളായ ഞങ്ങൾ ഓരോരുത്തരും തന്നെ വിചാരിക്കണം. അതുപോലെ തെറ്റ് ചെയ്താൽ ശിക്ഷിക്കുക അമ്മയുടെ ധർമ്മവുമാണ്. തന്റെ ചുറ്റുപാട് എന്നും ശുചിയായും വൃത്തിയായും സൂക്ഷിക്കുക എന്നതാണ് ആ അമ്മയുടെ ആഗ്രഹവും സന്തോഷവും. അതുകൊണ്ട് തന്നെ അതു നിറവേറ്റാൻ നമ്മൾ ബാധ്യസ്ഥരാണ്. ആർക്കും ഒരു അസുഖവും വരണമെന്ന് നമ്മുടെ അമ്മയായ പ്രകൃതി ആഗ്രഹിക്കില്ല, അതിനു കാരണം നാം ഓരോരുത്തരുമാണ്. 'നാം നന്നായാൽ വീട് നന്നാവും വീട് നന്നായാൽ നാട് നന്നാവും' എന്ന് പറയുംപോലെ നമ്മൾ വിചാരിച്ചാൽ ഒന്നിനും ഒരു കോട്ടവും സംഭവിക്കാതെ നിലനിൽക്കും. നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി വെട്ടി നശിപ്പിക്കപ്പെട്ട പ്രകൃതിയുടെ വേദന അന്ന് നമ്മുക്കു തിരിച്ചറിയാൻ സാധിച്ചില്ല... വന്നു ചേർന്ന ഈ ദുരന്തത്തിന് മുന്നിൽ പകച്ചു നിൽക്കിമ്പോൾ നമ്മൾക്കുള്ള തിരിച്ചറിവ് നല്കിക്കൊണ്ടിരിക്കുകയാണ്, ചവിട്ടി മെതിച്ചിട്ടും മിണ്ടാതിരുന്നത് ഇങ്ങനൊക്കെയുള്ള തിരിച്ചറിവിലേക്കായിരുന്നെന്നു അറിഞ്ഞിരുന്നില്ല. മുൻപും ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു. പ്രകൃതിയോട് ഇണങ്ങി അതിനെ സംരക്ഷിച്ചു കൊണ്ട്. ആ നാളിന്റെ ഓർമ്മകൾ താലോലിച്ചു കൊണ്ട് ഇന്ന് നമ്മൾ പ്രകൃതിയെ, നമ്മുടെ അമ്മയെ അടുത്തറിയാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന് പഴമക്കാർ പറയുന്നത് വെറുംവാക്കായിരുന്നില്ല. പുതിയ ആഗ്രഹങ്ങളുമായി ജീവിതം മുന്നോട്ടു പോകുമ്പോൾ ഇത്തരം ദുരന്തത്തെ നമ്മൾ നേരിട്ടെ മതിയാവു. പിന്തിരിഞ്ഞു നോക്കുമ്പോൾ, അമ്മയാം പ്രകൃതിയുടെ വേദന തിരിച്ചറിയുന്നെങ്കിൽ നമ്മുക്കു സ്വപ്നം കാണാം ആ പഴയകാലത്തേക്കുള്ള യാത്ര വിദൂരത്തിലല്ല എന്ന്.....
|