ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ എഴുതുന്നത് ഇപ്പൊ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ കുറിച്ചാണ്. ഈ രോഗത്തിന്റെ തുടക്കം ചൈനയിലെ ഗുഹാനിൽ നിന്നാണെന്നു പറയുന്നു. ഒരു വ്യക്തിയുടെ ശ്വാസത്തിലൂടെയും, സ്പർശിച്ച സ്ഥലത്തു ആരെങ്കിലും തൊട്ടാലും പിന്നെ പരസ്പര സമ്പർക്കത്തിലൂടെയുമെല്ലാം പകരാവുന്ന ഒരു രോഗമാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിൽ നിന്ന് ഒട്ടേറെ രാജ്യങ്ങളിലേക്കു പടർന്നു ഒടുക്കം നമ്മുടെ ഇന്ത്യയിലുമെത്തി. എന്നാൽ ഇന്ത്യയിൽ ആദ്യം രോഗം കണ്ടെത്തിയത് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നാണ്. അങ്ങനെ അത് പടർന്നു പടർന്നു കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ തുടങ്ങിയത് മാർച്ച് 22 നാണു. തുടർന്ന് വളരെ കർശന നിയന്ത്രണങ്ങളോടെ അത് തുടർന്ന് വരുന്നു.
ഈ അവസ്ഥ എത്രയും പെട്ടെന്ന് മാറാൻ നമ്മുക്കു ദൈവത്തിനോട് പ്രാർത്ഥിക്കാം. നമ്മുക്കു ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ നേരിടാം...
|