വെള്ളൂർ ഗ്രാമം

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ ഒരു ഗ്രാമ പ്രദേശമാണ് വെള്ളൂർ.വെള്ളൂർ ഗ്രാമം മഹത്തായ ഒരു പൈതൃകവും സംസ്കാരവും ഉൾക്കൊള്ളുന്നു .ദേശീയ പാത 66 ഇത് വഴി കടന്നു പോകുന്നു.സമ്പന്നമായ നെയ്ത്തു പാരമ്പര്യമുള്ള കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമായ വെള്ളൂരിലെ പാൽ ഉദ്പാദകരുടെ സഹകരണ സംഘം പ്രസിദ്ധമാണ്. പ്രധാന ആരാധനാലയങ്ങൾ -കൊട്ടണച്ചേരി മഹാ ക്ഷേത്രം ,വെള്ളൂർ ജുമാ മസ്ജിദ് .പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ,വെള്ളൂർ ഗവണ്മെന്റ് എൽ പി സ്കൂൾ,ചന്ദൻ സ്മാരക എ എൽ പി സ്കൂൾ.തെയ്യം,പൂരക്കളി തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങൾക്കും കൃഷിക്കും പേര് കേട്ട ഗ്രാമമായതിനാൽ വെള്ളൂരും സമീപ പ്രദേശങ്ങളും ഒരു ഗ്രാമീണ കാർഷിക സാംസ്‌കാരിക വിനോദ സഞ്ചാര കേന്ദ്രമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.