ജി.എച്ച്.എസ്.എസ്. വാണിയമ്പലം/വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യവേദി
2021 -22 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി സ്കൂൾ തല ഉത്ഘാടനം കോവിഡ് പശ്ചാത്തലത്തിൽ 28 / 8 / 21 നു ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ വഴി നടന്നു .ശ്രീമതി സുലൈഖ (പ്രിൻസിപ്പൽ ) അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.പ്രസിദ്ധ നാടൻ പാട് കലാകാരനും ചിത്ര കാരനും അഭിനേതാവുമായ ശ്രീ സുരേഷ് തിരുവാലി ഉത്ഘാടന കർമം നിർവഹിച്ചു.
മുഖ്യ അതിഥികളായി ശ്രീ ഉമ്മർ എടപ്പറ്റ (HM ),അബ്ദുൽ ഗഫൂർ ,മജീദ് എടപ്പറ്റ,മുഹമ്മദ് ഷാഫി,ഹഫ്സത് , സുഭാഷ് ബുഷ്റ എന്നിവർ പങ്കെടുത്തു.സ്കൂൾ തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് നേതൃത്വം നൽകിയത് ജീന ,ബിന്ദു എന്നിവരാണ് .
ഒക്ടോബർ 2 ഗാന്ധിജയന്തി യുടെ ഭാഗമായി HS ,UP വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച HSS ,HS ,UP വിഭാഗം കഥാരചന, കവിത രചന, ചിത്ര രചന,പുസ്തകാസ്വാദനം ,അഭിനയം,കാവ്യാലാപനം,നാടൻ പട്ടു എന്നെ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂൾ തല മത്സര വിജയികളെ സബ്ജില്ലാ മല്സരങ്ങളിൽ പങ്കെടുപ്പിച്ചു .