ഗവ. എച്ച് എസ് എസ് രാമപുരം/നാഷണൽ സർവ്വീസ് സ്കീം
(ജി.എച്ച്.എസ്.എസ്. രാമപുരം/നാഷണൽ സർവ്വീസ് സ്കീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് എൻ.എസ്.എസ് വിഭാവനം ചെയ്യുന്ന പൊതുലക്ഷ്യം ,നമ്മൾ ജീവിക്കുന്ന സമൂഹത്തെ മനസിലാക്കുക,സമൂഹ ബോധവും പൗരബോധവും വളർത്തിയെടുക്കുക,തന്റെ അറിവും കഴിവും സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുക,സമൂഹ ബോധവും പൗരബോധവും വളർത്തിയെടുക്കുക,നേതൃത്വപാടവവും ജനായത്ത ബോധവും ആർജിക്കുക, പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിന് വേണ്ട കഴിവ് ആർജിക്കുക ,സാമൂഹിക ജീവിതത്തിനും ഉത്തരവാദിത്വം പങ്കുവെക്കുന്നതിനും ഉള്ള കഴിവ് ആർജിക്കുക .
ഒറീസയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലെ വാസ്തുശില്പം ഒരു രഥത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.കരിങ്കല്ലിൽ നിർമ്മിച്ച പടുകൂറ്റൻ ചക്രങ്ങളിൽ ആണ് ഈ ക്ഷേത്രം ഉറച്ചിരിക്കുന്നത്.അതിൻറെ ഒരു ചക്രത്തിന് ലളിത വൽകൃത രൂപമാണ് എൻ.എസ്.എസ് ചിഹ്നം .