വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം

മൂത്തേടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹി ത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം 2025 ജൂലൈ 30 ബുധനാഴ്ച രാവിലെ 10 .30 ന് ഗായികയും BRC ട്രെയിനറുമായ ടി.പി.രമ്യ നിർവഹിച്ചു. അന്നേദിവസം തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഒരു നോട്ടീസ് ബോർഡിൻ്റെ ഉദ്ഘാടനവും നടന്നു. കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി നോട്ടീസ് ബോർഡ് സയൻസ് ലാബിന്റെ മുൻവശത്തായി സ്ഥാപിച്ചിട്ടുണ്ട്. അന്നേദിവസം എൽ.പി.യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ നിന്ന് എല്ലാ ക്ലബ്ബുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. മൂന്നു വിഭാഗത്തിലെയും കുട്ടികളുടെ കലാപ്രകടനങ്ങൾ വേദിക്ക് മാറ്റുകൂട്ടി. ശാസ്ത്രപരീക്ഷണങ്ങളും സ്കിറ്റുകളും പ്രസംഗവും ഗാനവും എല്ലാം ഉൾക്കൊള്ളുന്ന മനോഹരമായ ഒരു കലാവിരുന്ന് തന്നെയായിരുന്നു സംഘടിപ്പിച്ചത്. കുട്ടികൾ തന്നെയായിരുന്നു ഈ പ്രോഗ്രാമിന്റെ നേതൃത്വം വഹിച്ചത്. പി.സാന്ദ്ര സ്വാഗതവും എം.എം.നിരുപമ നന്ദിയും പറഞ്ഞു. ഓരോ വിഭാഗത്തിൽ നിന്നും അവതാരകരായും കുട്ടികൾ പങ്കെടുത്തു. എച്ച് എം ഇൻ ചാർജ് വി.എം. റജീന ടി.പി.രമ്യക്ക് ഉപഹാരം നൽകി.