പ്രവേശനോത്സവം 2025

മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മോഹൻ നെല്ലിക്ക അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ തിലകൻ സാർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻറ് സ്മിത ടീച്ചർ , എസ് ആർ ജി കൺവീനർ തോമസ് മാസ്റ്റർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ലോറൻസ് സാർ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് സാർ എന്നിവർ സംസാരിച്ചു. റഷീദ് മാസ്റ്റർചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, എൻസിസി, ജെ ആർ സി എന്നീ യൂണിറ്റുകളെ കുറിച്ച് ജെസി ടീച്ചർ, ശ്രീന ടീച്ചർ, സിന്ധു ടീച്ചർ, രഞ്ജിത്ത് സാർ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ അവരുടെ അനുഭവം പങ്കിട്ടു. അതിനുശേഷം കുട്ടികൾക്ക് മധുരം നൽകി

 

ജൂൺ 5 ലോക പരിസ്ഥിതി ദിനം

മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകൾ വൃക്ഷത്തൈ നട്ടു. ഹെഡ്മാസ്റ്റർ തിലകൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .

 

ചിത്രച്ചുമർ

മാലൂ‌ർ ജി എച്ച് എസ് എസിലെ ചിത്രകലയിൽ താല്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്വതിന് ചിത്രച്ചുമർ ഒരുക്കി.ചിത്ര ചുമരിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവഹിച്ചു