ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
ശാപം

നാഥാപുരം നാട്ടിലെ വയറ്റാട്ടി ആയിരുന്നു രോഹിണി. അവർ ഒരു കുട്ടിയെ ലോകം കാണിച്ചാൽ രാജാവിനെ പോലെ തിളങ്ങും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് അവരെ വല്ല്യ ഇഷ്ടമായിരുന്നു.അവർക്ക് നല്ല സൗന്ദര്യവും സാമാന്യം അറിവും ഉള്ള ഒരു മകൾ ഉണ്ടായിരുന്നു. അവൾ ഒരു യുവാവിൽ അനുരക്തയായി.

അങ്ങനെ കുറെ നാളുകൾക്ക് ശേഷം വിവാഹിതയാകാതെ തന്നെ ഗർഭം ധരിച്ചു. അതറിഞ്ഞ നാട്ടുകാർ അവരെ ഒറ്റപ്പെടുത്താൻ തുടങ്ങി. നാണക്കെട് കൊണ്ട് രോഹിണി പുഴയിൽ ചാടി ചത്തു. അവൾക്ക് ശിക്ഷ എന്നത് പോലെ നാട്ടുകാർ മകളെ വീടിനുള്ളിൽ തടങ്കലിൽ വച്ചു. പത്താം മാസത്തിന്റെ ആദ്യത്തിൽ അവൾക്ക് പ്രസവ വേദന വന്നു. എത്ര അലറിയിട്ടും ആരും സഹായത്തിനു എത്തിയില്ല. അവളുടെ മരണത്തിന്റെ അവസാനത്തെ ഘട്ടത്തിൽ അവിടെ ഒരു ദുർദേവത പ്രത്യക്ഷപ്പെട്ടു. "നിന്റെ ജീവൻ എനിക്ക് രക്ഷപ്പെടുത്താൻ സാധിക്കില്ല "മറിച്ച് നീ പറയുന്ന കാര്യം ഞാൻ ചെയ്യും. നിന്റെ കുഞ്ഞിനെ ഞാൻ പുറത്ത് എടുക്കാം വേണോ. അവൾ പറഞ്ഞു വേണ്ട ഈ ലോകത്ത് ഞാനില്ലാതെ എന്റെ കുഞ്ഞിന് ജീവിക്കാൻ പററില്ല. എനിക്ക് മറ്റൊരു വരം തരണമെന്ന് അവൾ അപേക്ഷിച്ചു ഒരു സൂഷ്മ ജീവിയുടെ പകർച്ചവ്യാധിയാൽ ഈ മനുഷ്യർ ഇല്ലാതെയാവണം. ആദ്യം ഈ നാട്. പിന്നെ ലോകം തന്നെ നശിക്കണം. അന്ന് ഞാനും എന്റെ ഗർഭപാത്രതിൽ കുഞ്ഞും പുനർജനിക്കണം. അന്ന് എന്റെ കുഞ്ഞിൽ നിന്ന് മൂലകോശം എടുത്തു കൊണ്ടായിരിക്കും ഈ രോഗത്തിന് ശമനം ഉണ്ടാക്കുന്നത്. ദേവത സമ്മതിച്ചു. അവളുടെ ശ്വാസം നിലച്ചു ദേവത അപ്രത്യക്ഷമായി.

ആ രോഗം ആണ് കൊറോണ. ഇന്ന് മാനവരാശിയെ കൊലക്കയർ ഇട്ട് മുറുക്കുന്നത്.

അഞ്ജന.എൻ.വി
10 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ