ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
   ലോക്ക്ഡൗൺ  
കാളിയമ്മേ.... അടുത്ത വീട്ടിലെത്തിയ സന്നദ്ധ പ്രവർത്തകനായ ദിലീപേട്ടന്റെ വിളിയാണ്. സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണ പൊതികളുമായി വന്നതാണ്. ആ കുട്ട്യേ. ഇങ്ങള് വന്നോ..... രണ്ട് ഭക്ഷണപ്പൊതികൾ ദിലീപേട്ടൻ കാളിയമ്മക്ക്  കൊടുത്തു. കാളി അമ്മയും മനോരോഗം ഉള്ള മകനുമാണ് ആ വീട്ടിൽ താമസിക്കുന്നത്. ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് ഇതൊക്കെ വലിയ സഹായം തന്നെ കാളി അമ്മ പറഞ്ഞു. മനുഷ്യന്മാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത കാലം വന്നു  എന്താ ഇപ്പോൾ ചെയ്യാ. പുറംനാട്ടിൽ ഒക്കെ വലിയ മരണം ആണല്ലേ പറയണേ. നമുക്ക് അരിയും കിറ്റും പെൻഷനും ഭക്ഷണവും  കിട്ടാനുണ്ട്.  അല്ലാച്ചാ  നമ്മളൊക്കെ ചാവണന്നെ ഉണ്ടാവുള്ളു . 4 ലക്ഷത്തിന്റെ പേരെയും കിട്ടി  ഇപ്പോ വലിയ സൂക്കേട് വന്നപ്പോൾ  ഗവൺമെന്റ് നാട്ടാരും ഒന്നിച്ചുനിൽക്കണം പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞ ഇറങ്ങരുത്. കയ്യു കഴുകൽ ഒന്നും മല്ലു ഉള്ള കാര്യമല്ല. നമ്മളെ ജീവനാണ് വലുത്. എന്നാൽ ആയിക്കോട്ടെ മക്കളെ കാളിയമ്മ അകത്തേക്ക് പോയി. നിറഞ്ഞ ചിരി ദിലീപേട്ടനെ മുഖത്ത് കാണാമായിരുന്നു. 

ഹരിത്. ടി
6 c ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ