ജി.എച്ച്.എസ്.എസ്. കോറോം/വിദ്യാരംഗം
ക്ലബിന്റെ ആഭിമുഖ്യത്തിൽ കലാ-സാഹിത്യവുമായി ബന്ധപ്പെട്ട വിവിധങ്ങളായ പരിപാടി കൾ സംഘടിപ്പിക്കുന്നതിന് സാധിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് വായനാവാരത്തിൽ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾക്ക് കഥാ-കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, നാടൻപാട്ട്, അഭിനയം എന്നീ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു. സർഗ്ഗോത്സവത്തിന്റെ സമാപനം ‘കഥാകാരനൊപ്പം’ ശ്രീ.ഹരിദാസ് കരിവെള്ളൂർ കുട്ടികളുമായി സംവദിച്ചു. വിദ്യാരംഗം കവിതാരചനാ മത്സര ത്തിൽ ഉപജില്ലാതലത്തിൽ കവിതാരചനയ്ക്ക് നമ്മുടെ അനുദർശ് ജനൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് അഭിനന്ദനാർഹമാണ്. പാഠഭാഗവുമായി ബന്ധപ്പെട്ട് പഠനയാത്ര സംഘടിപ്പിച്ചതും എടുത്തുപറയേണ്ടതാണ്. ശൂലാപ്പ്കാവ്,കാനായിക്കാനം എന്നിവിടങ്ങളിൽ നടത്തിയ യാത്ര കുട്ടികൾക്ക് പുത്തൻ ഉണർവ്വ് നൽകി. അതുപോലെ തന്നെ ശ്രീ.സോമൻ കടലൂർ (കവി) ബഷീർദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. നമ്മുടെ കുട്ടികൾ വേറിട്ട അനുഭവംതന്നെയായിരുന്നു. ക്ലബിന്റെ ഓരോ പ്രവർത്തനവും.