ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സ്പോർട്സ് ക്ലബ്ബ്
(ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/സ്പോർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലക്കി ഡ്രോ
* പ്രവേശനോത്സവവത്തോടനുബന്ധിച്ച് മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്കൂളിലേക്ക് -വരാം കൂളായി; ലക്കി ഡ്രോ സമ്മാന പദ്ധതി ശ്രദ്ധേയമായി.
സ്കൂൾ കായിക വേദിയുടെ നേതൃത്വത്തിൽ സെക്കന്റ് സ്ട്രീറ്റ് ഡ്രസ്സ് ഷോറൂമിന്റെ സഹായത്തോടെയാണ് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതി ആരംഭിച്ചത്.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷ്റഫ് മടാൻ ഉൽഘാടനം നിർവ്വഹിച്ചു.
ISL സ്പെഷൽ സോക്കർ ഫെസ്റ്റി
ISL സ്പെഷൽ സോക്കർ ഫെസ്റ്റിന് ആവേശകരമായ സമാപനം
രണ്ടാഴ്ചക്കാലമായി മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ISL ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ക്ലാസ് തലത്തിലുളള മത്സരങ്ങൾ ആവേശകരമായി സമാപിച്ചു.
UP വിഭാഗം വിദ്യാർത്ഥികൾക്ക് സ്കൂൾ കായിക വേദിക്ക് കീഴിലായിരുന്നു മത്സരങ്ങൾ . 12 ടീമുകൾ പങ്കെടുത്തു