ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെൻറ് ഹൈസ്കൂൾ, കാരക്കുന്ന്, മലപ്പുറം


ആമുഖം

മലബാറിലെ പിന്നാക്ക ജില്ലയായ മലപ്പുറത്തെ മലയോരപ്രദേശമാണ് തൃക്കലങ്ങോട്. ഈ ഗ്രാമപ്രദേശം മഞ്ചേരി-വ ൂർ ചെറുനഗരങ്ങളുടെ അടുത്താണ്. സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ഏറെ മുന്നിലാണെന്ന് ഈ പ്രദേശത്തെ പറയാൻ വയ്യ. കുന്നും മലകളും നിറഞ്ഞ ഭൂപ്രദേശങ്ങളായതിനാൽ പരമ്പരാഗതമായ കാർഷിക രംഗത്ത് ശോഭിക്കാൻ ഈ പ്രദേശത്തിന് കഴിയുന്നില്ല. ചെറുതോ വലുതോ ആയ തൊഴിൽദായകരായ വ്യവസായ സ്ഥാപനങ്ങളും ഈ ഗ്രാമപ്രദേശത്ത് ഇല്ല. ഏറെ ജനങ്ങളും സ്വന്തമായി കൃഷിയിടം ഇല്ലാത്തവരായതു കൊ ് തന്നെ മറ്റു തൊഴിൽ മേഖലകളും ഗൾഫുമാണ് ഉപജീവനത്തിനായി ഈ പ്രദേശത്തുകാരുടെ ആശ്രയം.

സ്കൂളിനെക്കുറിച്ച്

ഈ പ്രദേശത്തെ തലയുയർത്തി നിൽക്കുന്ന മികച്ച ഒരു സ്ഥാപനമാണ് സർക്കാർ മേഖലയിലുള്ള കാരക്കുന്ന് ഗവൺമെൻറ് ഹൈസ്കൂൾ. പഠന-പഠനേതര വിഷയങ്ങളിൽ ജില്ലയിലെ മറ്റ് സർക്കാർ ഹൈസ്കൂളുകളിൽ നിന്ന് എന്നും ഏറെ മുന്നിലാണ്. ഈ ഹൈസ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിൻ 30 ഡിവിഷനുകളിലായി 1150 കുട്ടികളും 44 അദ്ധ്യാപക-അനദ്ധ്യാപകജീവനക്കാരും ഇവിടെയു ്. പി. ഷീല ടീച്ചറാണ് സ്ഥാപനത്തിൻറെ മേധാവി. നിസ്വാർത്ഥരും കർമനിരതരുമായ ഒരു പി.ടി.എ. ഈ സ്ഥാപനത്തിൻറെ മുതൽകൂട്ടാണ്. എൻ. പി. മുഹമ്മദാണ് ഇപ്പോഴത്തെ എസ് എം സി ചെയർമാൻ.

സ്കൂൾ കെട്ടിടവും മൈതാനവും വഴികളുമടക്കം 2.98 ഏക്രയാണ് സ്കൂളിൻറെ ഭൂപ്രദേശം. ചുറ്റുമതിലില്ലാത്ത സ്കൂൾ കോമ്പൗ ് ഏറെ പ്രയാസപ്പെട്ടാണ് പരിപാലിച്ചു പോരുന്നത്.

സ്കൂൾ പശ്ചാത്തലം

കൃഷി ഒരു സംസ്കാരമായി കാണാൻ ആഗ്രഹമുള്ള ധാരാളം കുട്ടികളും അദ്ധ്യാപകരും ഈ വിദ്യാലയത്തിലു ്. പക്ഷേ അതിനുള്ള ഭൗതിക സാഹചര്യം ഒരു പ്രതീക്ഷയായി നിലനിൽക്കുന്നു. എന്നിരുന്നാലും മൈതാനത്തിലും മുറ്റത്തും പിറകിലുമായി തണൽ മരങ്ങളും ഫലവൃക്ഷങ്ങളും പച്ചക്കറികളുമായി ഒരു പച്ചപ്പ് സൃഷ്ടിക്കാൻ സ്കൂളിന് സാധിക്കുന്നു ്. പുതിയ തൈ നടുന്നതിനോടൊപ്പം തന്നെ നിലവിലുള്ളവ സംരക്ഷിക്കുന്നതും വലിയ ബാദ്ധ്യതയാണ്.

ഈ കാഴ്ചപ്പാടിൻറെ ഫലമായാണ് 2006 ൽ സ്കൂളിൽ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായി څഹരിതംچ ക്ലബ് രൂപീകരിക്കപ്പെട്ടത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായ പി. അബ്ദുള്ളക്കുട്ടി എടവണ്ണയാണ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. പി. അബ്ദുൽ റസാക്ക് കോർഡിനേറ്ററായി ക്ലബ് പ്രവർത്തനം തുടരുകയാണ്. 2007 വർഷം മുതൽ ദേശീയ ഹരിത സേനയുമായി ക്ലബ് അഫിലിയേറ്റ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിൻറെ കീഴിൽ എൻറെ മരം, നമ്മുടെ മരം പദ്ധതികളിലൂടെ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ച് പ്രശംസ നേടിയിട്ടു ്.

വിദ്യാലയത്തിലെ അടുക്കളത്തോട്ടം പദ്ധതി അനിവാര്യമായ സാഹചര്യത്തിൽ സമീപത്തെ വീട്ടുവളപ്പിൽ നടത്തി വിജയകരമാക്കി. ഇപ്പോഴും വാഴക്കുലകളും പച്ചക്കറികളും സ്കൂൾ വളപ്പിലു ്.

സ്കൂൾ പ്രദേശത്തിനു ചേർന്ന് വലിയ വനമോ, പുഴകളോ ഇല്ല. തൊട്ടടുത്ത പുഴയായ ചാലിയാർ 8 കി. മീറ്ററും നിലമ്പൂർ വനമേഖല 20 കി. മീറ്ററും ദൂരെയാണ്. ഈ ഭൂപ്രദേശങ്ങളെക്കുറിച്ചുള്ള അറിവും അഭിമാനവും കുട്ടികളിൽ പ്രകൃതിയെ കുറിച്ചും വനസമ്പത്തിനെ കുറിച്ചുമുള്ള അവബോധം നിലനിർത്തുവാൻ എളുപ്പമാകുന്നു ്. څഹരിതംچ ക്ലബ്, 2009-ൽ അഭിമാനപൂർവം മാതൃഭൂമി അവതരിപ്പിച്ച څസീഡ്چ കർമപരിപാടികളുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയാണ്.

څഹരിതംچ ക്ലബിൻറെ ബ്ലോഗ് വുേേ://വമൃശവേമാഴവൈ.ിശിഴ.രീാ 2009 ജൂലൈ 2 വ്യാഴാഴ്ച സ്വിച്ച്ഓൺ ചെയ്യപ്പെട്ടു. വമൃശവേമാഴവസൈമൃമസൗിിൗ@ഴാമശഹ.രീാ ആണ് څഹരിതംچ ക്ലബിൻറെ ഇ മെയിൽ വിലാസം.

ദേശീയ ഹരിത സേന, څസീഡ്چ എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുവാനായി, സീഡിൻറെ ചുമതല അമിത് സി കൺവീനറും പി. അബ്ദുൽ റസാക്ക് കോർഡിനേറ്ററുമായി വിഭജിച്ച് പ്രവർത്തനം തുടരുകയാണ്. 24 ഡിവിഷനുകളിൽ നിന്നായി 48 സജീവാംഗങ്ങളും കൺവീനറും കോർഡിനേറ്ററും ഹെഡ്മിസ്ട്രസ്സും ചേർന്ന 51 അംഗസമിതിയാണ് څസീഡ്چൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.


പ്രവർത്തനങ്ങൾ ന്മ കൃഷി ന്മ വനവത്കരണം ന്മ ബോധവത്കരണം ന്മ പ്രസിദ്ധീകരണം ന്മ പ്രദർശനങ്ങൾ ന്മ ഫീൽഡ് ട്രിപ്പുകൾ ന്മ

എല്ലാ ക്ലാസ്സ് ഡിവിഷനിലും ഹരിത സന്ദേശമെത്തിക്കലായിരുന്നു ക്ലബിൻറെ ആദ്യ പ്രവർത്തനം. ഇതിനായി എല്ലാ ക്ലാസ്സ് ഡിവിഷനിലും ചുമർ പത്രത്തിനു തുടക്കമായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബാഡ്ജും ബോധവൽക്കരണ പോസ്റ്റർ പ്രദർശനവും നടത്തിയിരുന്നു.


കേരള വനം വകുപ്പിൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ സ്കൂൾ കോമ്പൗ ിൽ നട്ടതിൻറെ ബാക്കി സ്കൂളിൻറെ പേരിൽ വീടിനടുത്ത പൊതുസ്ഥലത്തു നടുന്നതിനായി കുട്ടികൾക്ക് വിതരണം ചെയ്യുകയായിരുന്നു. ജൂൺ ര ാം വാരത്തിലെ വ്യാഴാഴ്ച സമ്പൂർണ്ണ ശുചീകരണ വനവത്കരണ ദിനമായി ആചരിക്കുവാൻ പി.ടി.എ. യും സ്റ്റാഫ് കൗൺസിലും തീരുമാനിച്ചത് ക്ലബിൻറെ സന്ദർഭോചിതവും സജീവവുമായ ഇടപെടൽ മൂലമാണ്. എല്ലാ കുട്ടികളും കൊട്ടയോ, പണിയായുധങ്ങളോ, ചെടികളോ, ഫലവൃക്ഷത്തൈകളോ കൊ ുവന്ന് ദിനവുമായി സഹകരിക്കുകയു ായി. മാത്രമല്ല ഫലവൃക്ഷത്തൈകൾ പരസ്പരം കൈമാറി എല്ലാ വീട്ടുവളപ്പിലുമെത്തിക്കുവാനായി എന്നതും സന്തോഷകരം തന്നെ. ചപ്പുചവറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ഒഴിവാക്കിയും നടീൽ പ്രവർത്തനങ്ങളുമായി ആയിരത്തിലധികം കുട്ടികൾ ര ുമണിക്കൂർ കൊ ് സ്കൂളും പരിസരവും വൃത്തിയുള്ളതും ഹരിതാഭവുമാക്കി.

സീഡ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൻറെ ഭാഗമായി ബോട്ടണി ക്ലബ്ബുമായി സഹകരിച്ചു കൊ ് ഓരോ ക്ലാസ്സ് ഡിവിഷനിലും ഓരോ ചെടിച്ചട്ടി വീതം വിന്യസിച്ച് ചെടി നട്ട്, പരിപാലനത്തിൻറെ പാഠങ്ങൾഅനുഭവത്തിലൂടെ കുട്ടികൾക്ക് എത്തിക്കുവാൻ ഹരിതം പ്രവർത്തകർക്കു കഴിഞ്ഞു.


ജൂൺ 18 വ്യാഴാഴ്ച څനിലവിളിچ ഡോക്യുമെൻററി പ്രദർശനത്തിലൂടെ മനുഷ്യർ പ്രകൃതിയോട് കാണിക്കുന്ന ഏകപക്ഷീയമായ അതിക്രമത്തെ, അതായത് പ്രകൃതിയുടെ ശത്രു മനുഷ്യൻ മാത്രമാണ് എന്ന ബോധവത്കരണം തന്നെയാണ് څഹരിതംچ ഉദ്ദേശിച്ചത്.


ജൂലൈ ആദ്യവാരം ചേർന്ന څഹരിതംچ യോഗത്തിൽ ഒരു ഫീൽഡ് ട്രിപ്പിനെക്കുറിച്ച് ചർച്ച ചെയ്യുകയു ായി. ഗവേഷണ കേന്ദ്രമായ ആനക്കയം, വനമേഘലയായ നിലമ്പൂർ, വന്യമൃഗസങ്കേതമായ സെന്തുർണി എന്നിവിടങ്ങളിലേക്കുള്ള യാത്ര സമയബന്ധിതമായി നടത്തുവാൻ തീരുമാനിച്ചു. നിലമ്പൂർകാട്, തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്കുള്ള യാത്ര ആഗസ്ത് 4ന് നടത്തി. ഇതിൽ 58 (28+30) കുട്ടികളും 4 അദ്ധ്യാപകരും പങ്കെടുത്തു. ബഡ്ഡിംഗ്, ക്രാഫ്റ്റിംഗ് എന്നിവയെ കുറിച്ച് ആധികാരികമായ ജ്ഞാനം നേടാൻ ആഗസ്ത് 3ലെ കശുമാവ് ഗവേഷണ കേന്ദ്രമായ ആനക്കയം യാത്ര സഹായിച്ചു. ഇതിൽ 58 (27+31) കുട്ടികളും 7 അദ്ധ്യാപകരും പങ്കെടുത്തു.


ജൂലൈ 11ന് څകൃഷിപാഠം ഡോക്യുമെൻററി പ്രദർശനവും യുവകർഷകനുമായുള്ള അഭിമുഖവും എന്ന പരിപാടി പി. ടി. എ. പ്രസിഡ ് എൻ. പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യുവ കർഷകനായ ഹരികൃഷ്ണനുമായി നടത്തിയ അഭിമുഖവും സംശയനിവാരണ സദസ്സും കുട്ടികൾക്കും അദ്ധ്യാപകർക്കും പുതിയ ഒരു അനുഭവമായി

വിദ്യാർത്ഥികളിലെ കാർഷിക സംസ്കാരവും പരിസ്ഥിതി ഗവേഷണ തത്പരതയും അളക്കുന്നതിനായി ജൂലൈ അവസാനത്തിൽ കുട്ടികളിൽ നടത്തിയ രചനാ മത്സരങ്ങളിൽ നിമ്യ.എം, ആതിര.സി, സുജിത എം.സി. എന്നിവർ കവിതാ മത്സരത്തിൽ ഒന്നും ര ും മൂന്നും സ്ഥാനവും വർഷ, അഖില ചന്ദ്രൻ, റബിയത്ത് എ. പി. എന്നിവർ ഉപന്യാസ മത്സരത്തിൽ ഒന്നും ര ും മൂന്നും സ്ഥാനവും നേടി. പബ്ലിക് റിലേഷൻസ് ക്ലബ്ബുമായി സഹകരിച്ച് രചനകളെ കോർത്തിണക്കി പതിപ്പാക്കി.

ആഗസ്ത് 24 തിങ്കളാഴ്ച നാട്ടറിവു ദിനത്തോടനുബന്ധിച്ച് څനാട്ടറിവുകൾچ സംഗ്രഹം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് څഹരിതംچ ക്ലബിൻറെ ഒരു നേട്ടം തന്നെയാണ്. ഓണാഘോഷത്തോടനുബന്ധിച്ച് കൊയ്ത്തുത്സവത്തെ കുറിച്ചും കാർഷികാചാരങ്ങളെയും കുറിച്ചുള്ള പ്രഭാഷണവും പത്രവാർത്തകളുടെ കൊളാഷും വിജ്ഞാനപ്രദമായി. ഈദിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ (ഹെന്ന) മത്സരവും പാനൽ ചർച്ചയും സംഘടിപ്പിച്ചു


സെപ്തംബർ 23, 24 തിയ്യതികളിൽ വന്യമൃഗസങ്കേതമായ സെന്തുർണിയിൽ ഒരു നാച്വർ ക്യാമ്പ് (പ്രകൃതി സഹവാസ ക്യാമ്പ്) സംഘടിപ്പിച്ചു. ഖൗിഴഹല ഢെ യീമേിശരമഹ ഴമൃറലി ി ണശഹറഹശളല മെിരൗമേൃ്യ ഢെ ദീീ ആയിരുന്നു വിഷയം. ഇതിൽ 33 കുട്ടികളും 6 അദ്ധ്യാപകരും പങ്കെടുത്തു. ഫീൽഡ് ട്രിപ്പിനോടനുബന്ധിച്ച് സെപ്തംബർ 25ന് തിരുവനന്തപുരം മൃഗശാലയും സന്ദർശിച്ചിരുന്നു.

ഈ അദ്ധ്യയന വർഷത്തിൻറെ ഒന്നാം പാദത്തിൽ ഏറ്റെടുത്ത് നടത്തുവാൻ ഉദ്ദേശിച്ച കാര്യങ്ങലെല്ലാം തന്നെ സമയബന്ധിതമായി നടത്താൻ സാധിച്ചുവെന്നത് സന്തോഷകരം തന്നെ. നവംബർ ആദ്യവാരം പ്രകൃതിരമണീയമായ വയനാട്ടിലേക്കുള്ള യാത്ര സംഘടിപ്പിച്ചിട്ടു ്. ഇതിൽ 57 കുട്ടികളും 8 അദ്ധ്യാപകരും പങ്കെടുക്കും.

അദ്ധ്യയന വർഷത്തിൻറെ ര ാം പാദത്തിൽ ഏറ്റെടുത്ത് നടത്തുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുമെല്ലാം തന്നെ സമയബന്ധിതമായി നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.