കുട്ടിക്കൂട്ടം:

2016 മുതൽ കുട്ടി കൂട്ടം തുടങ്ങി. ഈ വർഷം പൊതുജന പങ്കാളിത്തത്തോടെെപാത വിമാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 46 ക്ലാസ് മുറികൾ ഹൈട്ടൽ ആക്കി. ഈ ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്കു് ഒട്ടിക്കൂട്ടത്തിന്റെ സഹായം പ്രശംസാർഹമാണ്.
        
            കുട്ടികൂട്ടം ക്യാമ്പ്
           'ഹായ് കുട്ടി കൂട്ടം' സാങ്കേതിക വിദ്യഭ്യാസം കുട്ടികൾക്ക് നൽകുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹായ് കുട്ടി കൂട്ടം'. രണ്ട് ദിവസമായി GHSS കരുവാരകുണ്ടിലെ 8, 9 ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികൾക്കായി നടപ്പിലാക്കുന്ന പരിശീലന പരിപാടിയുടെ ഉൽഘാടനം കേമ്പിൻകുന്ന് വാർഡ് മെമ്പർ ശ്രീമതി. ഫാത്തിമ സുഹ്റ നിർവ്വഹിച്ചു. ആനിമേഷൻ, ഇന്റർനെറ്റ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂടിംഗ് എന്നീ വിഷയങ്ങളിൽ ശ്രീ മനോജ് ജോസഫ്, എ.വിനോദ്, സുധീർ എന്നിവർ ക്ലാസെടുക്കും.പദ്ധതി ഉൽഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.രാജേന്ദ്രൻ, അപ്പുണ്ണി മാസ്റ്റർ, വി.പി.അബൂബക്കർ, ഷൈലജ ടീച്ചർ എന്നിവർ സംബന്ധിച്ചു.
                  അദ്ധ്യാപകർക്കു് ശനിയാഴ്ച 29/7/17 ട്രൈ ഔട്ട് ക്യാമ്പ് നടന്നു. ICT ക്ലാസ്സ് മുറികളിൽ വിജയപ്രദമാക്കുന്ന നൂതന രീതികൾ സമഗ്ര പോർട്ടൽ ,തുടങ്ങിയവ SRPപ്രതീപ്, RP മനോജ് ജോസഫ് തുടങ്ങിയവർ അവതരിപ്പിച്ചു.