ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്‍കൗട്ട് & ഗൈഡ്

നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്. സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ..

1986 ൽ സ്‍ക‍ൂളിൽ സ്‍കൗട്ട്സ് ആന്റ് ഗൈഡ്സ് ന്റെ പ്രവർത്തനങ്ങൾക്ക ത‍ുടക്കം കുറിച്ചു. ഹസ്നാബി ടീച്ചറുടേയും ശ്രീ. അബ്ദുള്ള ഷഹറത്ത്, ശ്രീ.സജാദ്സാഹിർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡ്സിന്റെയും സ്കൗട്ട്ന്റെയും യൂണിറ്റുകൾ പ്രവർത്തിച്ച് വരുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും scouts and guides അംഗങ്ങൾ വലിയ പങ്കുവഹിക്കുന്നു.

പ്രവർത്തനം

ക്യാമ്പിൽ നിന്ന് ക്യാമ്പിൽ നിന്ന് ക്യാമ്പിൽ നിന്ന്

സ്കൗട്ട് മാസ്റ്റർ അബ്ദുള്ള ഷഹാറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് തെങ്ങുകയറ്റ പരിശീലനം

ഹിരോഷിമ ദിനം ബാഡ്ജ്

അവാർഡുകൾ