ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഐ.ടി. ക്ലബ്ബ്-17
ഐ.ടി.ക്ലബ്ബ്
2017-18 വർഷത്തേക്കുള്ള ഐ.ടി. ക്ലബ് അംഗങ്ങളെ ക്ലാസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു. ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകി. സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഈ വർഷവും പൂർണമായും കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വിജയകരമായി നടത്തി. 2008 വരെയുള്ള കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളിൽ പ്രവർത്തനയോഗ്യമല്ലാത്തവയെ ഇനം തിരിച്ച് E-Waste ആയി പ്രഖ്യാപിച്ചു. സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്തുവരുന്നു. വിക്കി പീഡിയയിൽ ലേഖനങ്ങൾ ഉൾപ്പെടുത്താനും തിരുത്താനും കൂട്ടിചേർക്കാനുമുള്ള പരിശീലനം ക്ലബ്ബ് അംഗങ്ങൾക്ക് നൽകാൻ പരിപാടിയുണ്ട്. കൂടാതെ സ്കൂൾ വിക്കി, സ്കൂൾ ബ്ലോഗ് എന്നിവയിലേക്ക് റിപ്പോർട്ടുകളും മറ്റും തയ്യാറാക്കുന്നതിന് ഒരു ടീമിനെ തെരഞ്ഞെടുത്ത് പരിശീലനം നൽകാനും ഉദ്ദേശിക്കുന്നു. പരിപാടികളുടെ ഡോക്യൂമെന്റേഷൻ, സ്കൂൾ പ്രവർത്തനങ്ങളുടെ പ്രസന്റേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങൾ നിർവഹിക്കുന്നു. ഒരു ഡിജിറ്റൽ പത്രം പുറത്തിറക്കാനുള്ള ശ്രമവും ഈ വർഷം നടത്തുന്നതാണ്. ഐ.ടി മേളകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും വിജയിപ്പിക്കാനുമുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേർത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി എന്നിവരുടെ നേതൃത്വത്തിൽ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൂടാതെ ഈ വർഷത്തെ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു.