ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/2025-28
ലിറ്റിൽ കൈറ്റ്സ് 2025-28
അംഗങ്ങൾ
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.
മോഡൽ അഭിരുചി പരീക്ഷ
2025-28 ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷയുടെ ഭാഗമായി മോഡൽ അഭിരുചി പരീക്ഷ നടത്തി.ഒരേ സമയത്ത് 25 ലാപ്ടോപ്പുകൾ ഇതിനായി ക്രമീകരിച്ചു . ലിറ്റിൽ കൈറ്റ്സ് 2024-26 ബാച്ചിന്റെ നേതൃത്വത്തിൽ പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു. പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഇൻസ്റ്റലേഷൻ ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . സ്കൂളിലെ 122 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിച്ചു.
അഭിരുചി പരീക്ഷ
2025 ജൂൺ 25 ന് 2025-28 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.ഒരേ സമയത്ത് 18 ലാപ്ടോപ്പുകൾ ഇതിനായി ക്രമീകരിച്ചു . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചു.സ്കൂൾ SITC ധനശ്രീ ടീച്ചർ, ജോയിന്റ് SITC നൈസ് മാത്യു, ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്ട്രസ് സുനിത ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഉണ്ണികൃഷ്ണൻ എന്നിവർ പരീക്ഷയ്ക്കയിൽ ഇൻവിജിലേറ്റർമാരായിരുന്നു.