ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/മാറ്റിയെടുക്കാം

മാറ്റിയെടുക്കാം

സ്നേഹമാം ലോകമേ
മുന്നിൽ വസിക്കുമീ
ജീവന്റെ അംശങ്ങൾ അല്ലെ നമ്മൾ
ദൈവമാം ശക്തിയെ
നീ തന്ന സ്നേഹവും
ദൂരേക്ക്‌മാഞ്ഞുപോയല്ലോ

കാണാം നമുക്കെന്നും
കണ്ണീരിൻ വാർത്തകൾ
ദൈവമേ ! നീ കാണുകില്ലേ
ലോകം വിറക്കുന്നു
പേടിപോൽ തൂങ്ങിടും
രോഗമേ... നീ പോയ്‌ മറയു.......
 
ആനന്ദ കടലായ് ഒഴുകുന്ന ഭൂമിയിൽ
ഇന്നിതാ....
കണ്ണീരിൻ പ്രാർത്ഥനകൾ

കേരളമുൾപ്പെടെ ഭൂമിയിൽ വന്നൊരു
കാട്ടാള രോഗമേ മാഞ്ഞുപോകു.....

ഒത്തൊരുമിച്ചു അകറ്റാം
കൊറോണയെ
കൈ കൂപ്പിടാം നന്മതൻ നാളുകൾക്ക്.....

 

ആരണ്യ സി എസ്
8C ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത