ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും വിദ്യാലയ സമിതി രൂപീകരണവും 2025 മെയ് 9 വെള്ളിയാഴ്ച 10 മണിക്ക് നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപൻ മാസ്റ്റർ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പി.വി വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ കെ വി രാജൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡൻറ് പി.കെ വിജയൻ, വികസന സമിതി ചെയർമാൻ അരുൺ എം, മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത എന്നിവർ ആശംസയർപിച്ച് സംസാരിച്ചു. തുടർന്ന് സജീവമായ ചർച്ചയുണ്ടായി. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി പറഞ്ഞു.

പ്രവേശനോത്സവം
മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ ശ്രീമതി സരിത കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പ്രദീപൻമാസ്റ്റർ സ്വാഗതം പറഞ്ഞു.. പി ടി എ പ്രസിഡൻ്റ് കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ എം അരുൺ , മദർ പി ടി എ പ്രസിഡൻ്റ് കെ ശ്രീലത , മുസ്തഫ മാസ്റ്റർ, രാജൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി അറിയിച്ചു. ചടങ്ങിൽ ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം വാർഡ് മെമ്പർ പി.വി വിജയൻ നിർവഹിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എസ് പി സി , ജെ ആർ സി സ്കൗട്ട് ,ഗൈഡ്സ്, ലിറ്റിൽകൈറ്റ്സ് എന്നി ക്ലബ്ബുകളെപരിചയപ്പെടുത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കെറ്റ്സ് അംഗങ്ങൾ പരിപാടികളുടെ ഫോട്ടോ വീഡിയോ എന്നിവ എടുത്തു. ഡോക്യുമെൻ്റേഷൻ നടത്തി.
-
പ്രവേശനോത്സവം
-
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായ് ആഘോഷിച്ചു. പരിസ്ഥിതിദിനപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് റീനാ കുമാരി കെ.കെ ഫല വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈ വിതരണം ചെയ്തു. വിദ്യാരംഗം കലാസാഹിസവേദിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയുടെ നിലവിളി എന്ന വിഷയത്തിൽ ക്ലാസ്തലത്തിൽ സർഗാത്മകരചന നടത്തി. എസ്. പി സി ജെആർസി, സ്കൗട്ട് ആൻ്റ് ഗൈഡ്സ് എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ നട്ടു പിടിപ്പിച്ചു.

ഉന്നത വിജയികൾക്കുള്ള അനുമോദനം
മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു, എൻ എം എംഎസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 13/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യന്നൂർ എം എൽ എ ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനിബിജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.വി വിജയൻ, ക്ഷേമ കാര്യസമിതി സൺ കെ സരിത വിജയൻ., മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത കെ.വി, സീനിയർ അസിസ്റ്റൻ്റ് സിന്ധു സി.ജെ, ഒ.സി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഹ്യുമനിറ്റീസ് വിഷയത്തിൽ പ്ലസ്ടുവിൽ മുഴുവൻ മാർക്കും നേടിയ ആര്യൻ ആർ നമ്പീശൻ സംസാരിച്ചു. റീനാകുമാരി കെ.കെ നന്ദി പറഞ്ഞു.
പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം-പഞ്ചായത്ത് തല പ്രഖ്യാപനം.
ജൂൺ 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം പഞ്ചായത്ത് തല പ്രഖ്യാപനം എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. പ്രിൻപ്പൽ ഇൻ ചാർജ് പ്രദീപ്കുമാർ സി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രവി എ വി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗോവിന്ദൻ നമ്പൂതിരി വിഷയാവതരണം നടത്തി. അവന്തിക മധുസൂദനൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂംബാ ഡാൻസ് അവതരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കെ.കെ നന്ദി പറഞ്ഞു.
ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും
വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനവും ജൂലായ് 4 വെള്ളിഴ്ച ഉച്ചയ്ക്ക് 2.30 ന് നടന്നു. പൂർവ വിദ്യാർഥിയും, രക്ഷിതാവും ഗായകനുമായ സുരേഷ് ബാബു മാതമംഗലംഉദ്ഘാടനംചെയ്തു.വിദ്യാരംഗം കലാ - സാഹിത്യ വേദി തയ്യാറാക്കിയ 'ഭേരി ' ചുമർ പത്രത്തിൻ്റെ പ്രകാശനം മുഖ്യ പത്രാധിപ വൈഗ ബാനു പി.ടി.എ പ്രസിഡൻ്റ് കെ.പി വിജയനു നല്കി പ്രകാശനം ചെയ്തു.ചടങ്ങിൽ പ്രഥമാധ്യാപിക കെ കെ റീന കുമാരി അധ്യക്ഷത വഹിച്ചു.വിദ്യാരംഗം സ്കൂൾ ചെയർപേഴ്സൺ കെ.സുനിത സ്വാഗതം പറഞ്ഞു. കുട്ടികളും ,രക്ഷിതാക്കളും പാട്ടു പാടി.
വായന പക്ഷാചരണ പരിപാടി
പുസ്തകചർച്ച
വിദ്യാരംഗം കലാ - സാഹിത്യ വേദി വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച നടത്തി. പൂർവാധ്യാപകനായ സി.ജയദേവൻ, ആർ രാജശ്രിയുടെ 'ആത്രേയകം ' എന്ന നോവൽപരിചയപ്പെടുത്തി.കെ.സുനിത, പി.എസ്ബിന്ദു ലതീഷ് കെ.കെ ,തന്മയ ടി എന്നിവർ സംസാരിച്ചു.
സാഹിത്യക്വിസ്
വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വിദ്യാരംഗം കലാ -സാഹിത്യ വേദി ജൂലായ് 3 ന് സാഹിത്യ ക്വിസ് നടത്തി.ക്ലാസ് തല ക്വിസിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സ്കൂൾ തലസാഹിത്യക്വിസിൽ 8 സി ക്ലാസിലെ ശിവാനി നിധീഷ് ഒന്നാം സ്ഥാനവും 8 എയിലെ അഭിരാം എം.പി രണ്ടാം സ്ഥാനവും നേടി.
അമ്മ വായന
ജൂലായ് 7ന് വായന പക്ഷ സമാപന പരിപാടിയോടനുബന്ധിച്ച് വിദ്യാരംഗം കലാ -സാഹിത്യ വേദി അമ്മ വായന ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ടും എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശ്രീലത കെ.വി കുട്ടികളുമായി വായനാനുഭവം പങ്കുവെച്ചു.ജയമോഹൻ്റെ ആന ഡോക്ടർ എന്ന നോവൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.
കരുതലായ്, കാവലായ്
ആർദ്രം പദ്ധതിയുടെ ഭാഗമായി വയോജന സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവല്ക്കരിക്കുന്നതിനായി ജൂലായ് 7ന് ക്ലാസ് സംഘടിപ്പിച്ചു.കുറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ പൂർവാധ്യാപകനും, ഇപ്പോഴും സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന കെ. ഡി.പി മാഷും കുട്ടികളോട് സംസാരിച്ചു. എരമം - കുറ്റൂർ പഞ്ചായത്തിലെ സ്കൂളുൾപ്പെടുന്ന പതിനഞ്ചാം വാർഡിൽ ഒറ്റക്കു താമസിക്കുന്ന രണ്ട് വൃദ്ധ സ്ത്രീകളെ ജെ.ആർ.സി കേഡറ്റ്സും, സ്കൗട്ട് & ഗൈഡ്സും സന്ദർശിച്ചു. പൊന്നാടയണിയിച്ച് ആദരിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. ഹെഡ്മിസ്ട്രസ് റീന കുമാരി കെ.കെ, വാർഡ് മെമ്പർ സരിത.കെ, വി.ശ്രീഹരി,പ്രീത.എം, മായ.എൻ.വി എന്നിവരും പങ്കെടുത്തു.
ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ്
ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ് നടത്തി. പൂർവ വിദ്യാർഥി കൂടിയായ ഡോ: സൂരജ് ക്ലാസ് നയിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നല്കി.
ചാന്ദ്രദിനാഘോഷം
ജൂലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ്തലത്തിൽ ചുമർപത്രിക ,പതിപ്പ് നിർമാണം എന്നിവയും വ്യക്തിത റോക്കറ്റ് മാതൃകാ നിർമാണം പ്രദർശനം എന്നിവ നടത്തി.
സ്വാതന്ത്ര്യദിനാഘോഷം
ആഗസ്ത്15ന് സ്വാതന്ത്രദിനം സമുചിതമായ് ആഘോഷിച്ചു പ്രിൻസിപ്പൽ യൂജിൻ ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി. തുടർന്ന് കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി.
ഓണാഘോഷം
ആഗസ്ത് 29 ന് ഓണാഘോഷ പരിപാടികൾ നടത്തി. കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി , ബലൂൺ പൊട്ടിക്കൽ ലെമൺ വിത്ത് സ്പൂൺ റെയ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. പൂക്കളം ഒരുക്കി. പായസ വിതരണം നടത്തി