ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ശുചിത്വ ഗ്രാമം

ശുചിത്വഗ്രാമം

ഒരു ഗ്രാമത്തിൽ രാഹുൽ, രോഹൻ എന്ന് പേരുള്ള രണ്ട് സഹോദരന്മാരുണ്ടായിരുന്നു.

വളരെ നല്ല കുട്ടികളായിരുന്നു അവർ. ദിവസവും രാവിലെയും വൈകുന്നേരവും ഗ്രാമത്തിന്റെ വഴികളിലൂടെ നടക്കുന്ന ശീലം അവർക്കുണ്ടായിരുന്നു. തങ്ങളുടെ ഗ്രാമം വൃത്തികേടായിരിക്കുന്നതിനെ കുറിച്ച് അവർ പരസ്പരം സംസാരിക്കുമായിരുന്നു. അതെങ്ങനെ വൃത്തിയാക്കിയെടുക്കാമെന്നുള്ളതിനെ കുറിച്ചും. അങ്ങനെയിരിക്കെ രണ്ട് ദിവസം ശക്തിയായി മഴ പെയ്തു.മൂന്നാമത്തെ ദിവസം മഴ കുറഞ്ഞപ്പോൾ പതിവ് പോലെ വൈകിട്ട് അവർ നടക്കാനിറങ്ങി.പതിവിലും കൂടുതലായി വൃത്തികേടായി കിടക്കുന്ന ഗ്രാമം കണ്ട് അവർക്ക് ഒരുപാട് സങ്കടായി. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് അവർ തീരുമാനിച്ചു.ഗ്രാമവാസികൾക്ക് ഒരു ബോധവൽകരണ ക്ലാസ്സെടുത്തു കൊടുക്കാനുള്ള ഉറച്ച തീരുമാനം അവരെടുത്തു.പിറ്റേന്ന് സ്കൂളിൽ പോയ അവർ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായ മാത്യു സാറിനോട് ഈ വിവരം പറഞ്ഞു. സർ ഇതിനെ കുറിച്ച് ജനങ്ങൾക്ക് ഒരു ബോധവത്കരണം നടത്തണമെന്നും

ആവശ്യപ്പെട്ടു. അവരുടെ ഉത്സാഹം കണ്ട് സാറിനും അതിനോട് താൽപര്യമായി.

അങ്ങനെ, ഒരു അവധി ദിവസം അതിനായി അവർ തിരഞ്ഞെടുത്തു. ഓരോ വീട്ടിലും കയറിയിറങ്ങി ആ കുട്ടികൾ കാര്യം പറഞ്ഞു.അവർ അതിനായി തിരഞ്ഞെടുത്തത് ഗ്രാമത്തിലെ ഒരു വായനശാലയായിരുന്നു. അദ്യാപകനെയും കൂട്ടി അവിടെത്തിയ അവർക്ക് നിരാശയായിരുന്നു ഫലം. ആൾകാർ ആരും തന്നെ വന്നിരുന്നില്ല, കുറച്ചു കുട്ടികളല്ലാതെ.അപ്പോൾ രാഹുൽ പറഞ്ഞു,;നമുക്ക് അവരുള്ളിടത്തേക്ക് പോയാലോ മാഷേ .. അതൊരു നല്ല ഐഡിയ ആണെന്ന് സാറിനും തോന്നി. അങ്ങനെ അവർ കുറച്ചു മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഒക്കെയായി അവിടുണ്ടായിരുന്ന കുട്ടികളെയും കൂട്ടി ഒരു ജാഥ കണക്കെ നീങ്ങി. ജനങ്ങൾ തിങ്ങി നിറയുന്ന മാർക്കറ്റിനടുത്തെ ആൽമരമായിരുന്നു ലക്ഷ്യം. ദൂരെ നിന്നും മുദ്രാവാക്യം വിളി കേട്ടപ്പോ തന്നെ ജനങ്ങൾ എന്താണെന്ന് ശ്രദ്ധിക്കാൻ തുടങ്ങി. അവർ ആൽമരത്തിനടുത്തെത്തി. മാത്യു സർ സംസാരിക്കാൻ തുടങ്ങി,

പ്രിയപ്പെട്ട

നാട്ടുകാരെ, ഇന്ന് ഇവിടിങ്ങനെയൊരു ബോധവത്കരണ ക്ലാസ്സ്‌ നടക്കുന്ന കാര്യം കുട്ടികൾ വന്നു പറഞ്ഞത് കൊണ്ടാവും നിങ്ങൾ നിസാരമാക്കിയതെന്ന് കരുതുന്നു. നിങ്ങളുടെ ഓരോ സമയവും വിലപ്പെട്ടതാണെന്നറിയാം, എന്നിരുന്നാലും നമ്മുടെ ഗ്രാമത്തിനും നമ്മളോരോരുത്തർക്കും ഗുണമുള്ള കാര്യമാണിത്.ദയവു ചെയ്ത് നിങ്ങൾ

ഇത് ശ്രദ്ധിക്കണം.

മെല്ലെ മെല്ലെ ആൾകാർ അടുത്തുകൂടാൻ തുടങ്ങി. അവരോട് ആ ഗ്രാമത്തിന്റെ ചുറ്റുപാടിനെ കുറിച്ചും വൃത്തിഹീനതയെ കുറിച്ചും സർ വിവരിച്ചു കൊടുത്തു.ഒപ്പം അത് കാരണം വരാവുന്ന രോഗങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും. നാട്ടുകാർ അതൊക്കെ ശ്രദ്ധയോടെ കേട്ടു.നമ്മളൊത്തൊരുമിച്ചാൽ ഇതൊക്കെ വൃത്തിയാക്കാൻ പറ്റുന്നതേയുള്ളൂന്ന രോഹൻ പറഞ്ഞു. ഇതൊക്കെ കേട്ടപ്പോ നാട്ടുകാർക്കും ഉത്സാഹമായി. വൃത്തിയാക്കേണ്ടതെങ്ങനെയെന്ന് സർ അവർക്ക് വിവരിച്ചു കൊടുത്തു. അങ്ങനെ അവരെല്ലാവരും കൂടി ആ ഗ്രാമം വൃത്തിയാക്കി. എല്ലാം കഴിഞ്ഞപ്പോൾ രാഹുലിനെയും രോഹനെയും അഭിനന്ദിക്കാനും അവർ മറന്നില്ല.

അങ്ങനെ, ആ രണ്ട് ചെറിയ കുട്ടികൾ കാരണം അതൊരു ശുചിത്വ ഗ്രാമമായി മാറി. നമ്മളും ഇതേപോലെ നമ്മുടെ വീടും നാടും വൃത്തിയായിട്ടിരിക്കാൻ ശ്രദ്ധിക്കണം.

മുഹമ്മദ്
5 ഡി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ