ജി.എച്ച്.എസ്‌. മുന്നാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂനിയർ  റെഡ് ക്രോസ്

സമാധാനവും സാഹോദര്യവും  വളർത്തുവാൻ യത്നിക്കുന്ന ലോകസമാധാന  സംഘടനയാണ് റെഡ് ക്രോസ്.ഇതിൻറെ  ജൂനിയർ റെഡ് ക്രോസ് എസ് യൂണിറ്റ് നമ്മുടെ സ്കൂളിൽ 2015-16 അധ്യയന വർഷം പ്രവർത്തനമാരംഭിച്ചു .റെഡ് ക്രോസ് വിഭാഗം ആതുരസേവനരംഗത്ത് മാതൃ സംഘടനയ്ക്ക് ശക്തമായ പിന്തുണ നൽകുന്നു. സംഘട്ടനങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ മുതലായവയിൽ നിന്ന് വിദ്യാർഥികളെ പിന്തിരിപ്പിച്ച് അവരുടെ കർമ്മശേഷി ജീവകാരുണ്യ പരമായ മേഖലകളിലേക്ക് തിരിച്ചു വിടുന്നതിന് ജെ ആർ സി കേഡറ്റുകൾ നേതൃത്വം നൽകുന്നു. എല്ലാ വർഷവും ഇരുപത് വീതം കേഡറ്റുകൾ നമ്മുടെ സ്കൂളിലെ ജെ. ആ൪.സി യൂണിറ്റിൽ അംഗങ്ങളായി ചേരുന്നുണ്ട്. കേഡറ്റുകൾക്ക് എ, ബി,സി ലെവൽ പരീക്ഷകളും പരീക്ഷയിൽ ജയിക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട് . ഇതിനകം മാതൃകാപരമായ ആയ നിരവധി പ്രവർത്തനങ്ങൾ മുന്നാട് ഗവൺമെൻറ് ഹൈസ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ചെയ്തിട്ടുണ്ട്. മുന്നാട് ഗ്രാമത്തിലെ അശരണരായ വൃദ്ധദമ്പതികൾക്ക് വിരിപ്പ്, പുതപ്പ് ,അരി ,ഓണാഘോഷത്തിന് ഓണക്കിറ്റ് കിറ്റ് മുതലായവ നൽകിയിട്ടുണ്ട്. ഗ്രാമത്തിലെ പ്രായാധിക്യം ചെന്ന ഒരു വ്യക്തിക്ക്  ജെ ആർ സി മുൻകൈയ്യെടുത്ത് ആവശ്യമായ ധനസഹായവും നൽകിയിട്ടുണ്ട്.പ്രീത ടീച്ചറും ആനന്ദ കൃഷ്ണൻ മാസ്റ്ററുമായിരുന്നു ജെ. ആർ. സിയുടെ ആദ്യ കാല കൗൺസിലർമാർ.

ഓണക്കോടി വിതരണം ശ്രീമതി പികെ വിജയലക്ഷ്മി ടീച്ചർ