Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25

2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.

പ്രസിഡണ്ട് :ശ്രീനന്ദ എം

വൈസ് പ്രസിഡണ്ട് :ശിവാനി ശിവൻ

സെക്രട്ടറി: ലയ കെ

ജോ.സെക്രട്ടറി: അജിൽ കൃഷ്ണ

 
ഗണിത ക്ലബ്ബ് രൂപീകരണ യോഗം

ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.പ്രതിമാസ ഗണിത ക്വിസിന്റെ ഭാഗമായി ജൂൺ 28 ന് വെള്ളിയാഴ്ച 3.30 ന് ഗണിത ക്വിസ് നടത്തും

ഗണിത ക്വിസ്-1

ജൂൺ 28 ന് നടന്നു.ശ്രീനന്ദ എം (10A) ഒന്നാം സ്ഥാനവും,ശിതിൽ രാജ് എ പി(8B) രണ്ടാം സ്ഥാനവും നേടി.

 
ഗണിത ക്വിസ് വേണുഗോപാലൻ മാസ്റ്റർ നയിക്കുന്നു
 
ഒന്നാംസ്ഥാനം ശ്രീനന്ദ എം
 
രണ്ടാംസ്ഥാനം ശിതിൽ രാജ് എപി

പ്രതി ദിന ഗണിത ചോദ്യങ്ങൾ

ഗണിത ക്ലബ്ബ് നോട്ടീസ് ബോർഡിൽ ദിവസവും വ്യത്യസ്ത ഗണിത ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ഇവയുടെ ഉത്തരം കുട്ടികൾ അന്നേ ദിവസം തന്നെ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.ഓരോ മാസത്തിലും ഏറ്റവും കൂടുതൽ ശരി ഉത്തരം നൽകുന്ന കുട്ടികളെ അനുമോദിക്കുന്നു.

 
ഗണിത ക്ലബ്ബ്

പ്രതിമാസ ഗണിത ക്വിസ്-2

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രതിമാസ ഗണിത ക്വിസ് ജൂലൈ മാസത്തിലേത് ജൂലൈ 27 ന് നടന്നു.നിരഞ്ജന (8B) ഒന്നാമതെത്തി.ശ്വേത ശരത്(10B),യദുദേവ് എഎം(9B) എന്നിവർ രണ്ടാംസ്ഥാനം നേടി.

 
ഒന്നാംസ്ഥാനം- നിരഞ്ജന
 
രണ്ടാംസ്ഥാനം -ശ്വേത ശരത്
 
രണ്ടാംസ്ഥാനം -യദുദേവ് എഎം