ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


ലോകമാകെ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് മനുഷ്യൻ. എന്നാൽ,നാം ഒന്ന് ചിന്തിക്കേണ്ടതുണ്ട്. പ്രാചീന കാലത്തും ഇതുപോലെയുള്ള രോഗങ്ങൾ ഉണ്ടായിട്ടുണ്ടോ? . ഉണ്ടായിട്ടുണ്ട് . കുഷ്ഠരോഗം,വസൂരി, പ്ലാഗ്,സ്പാനിഷ് ഫ്ളൂ എന്നിവ അതിന്ന് ഉദാഹരണമാണ്. എന്നാൽ ആധുനിക കാലത്ത് ശാസ്ത്ര ലോകം തെളിയിച്ചിട്ടുള്ളത്, ഇനിയും പടർന്നു പിടിക്കുന്ന രോഗങ്ങൾ വരാനിരിക്കുന്നു എന്നതാണ്.മനുഷ്യൻ ഇപ്പോൾ ദുഃഖത്തിലാണ്.എന്നാൽ സന്തോഷം പങ്കുവക്കുന്ന ചിലരുണ്ട് നമുക്കു ചുറ്റും.നമ്മുടെ പ്രകൃതി. ആളുകൾ വാഹനമുപയോഗം കുറച്ചതോടെ വായു മലിനീകരണം പാടെ നിലച്ചു. ഫാക്ടറികൾ, ഹോട്ടലുകൾ,കടലിനോട് ആശ്രയിച്ചു കിടക്കുന്ന വലിയ വലിയ കമ്പനികൾ,എന്നിവ പ്രവർത്തന രഹിതമായ കാരണത്താൽ ജല സ്രോതസ്സുകൾ മാലിന്യ മുക്തമായി.


റുഷ്ദ ഷെരീഫ്
8 C ജി.എച്ച്.എസ്‌. എസ്.ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - ലേഖനം