ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സൗകര്യങ്ങൾ
കുട്ടികൾക്ക് പോഷകപ്രദവും സ്വാദിഷ്ഠവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് സുസജ്ജമായ അടുക്കളയാണ് സ്‌കൂളിനുള്ളത്. കൂടുതലും വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഭക്ഷണം തയാറാക്കുന്നത്. ഇതിനായി പി റ്റി എ യുടെ സഹകരണം പൂർണമായും സ്‌കൂളിനുണ്ട്. വിശേഷ അവസരങ്ങളിൽ അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വൈവിധ്യങ്ങളായ ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്.
സ്ട്രീം ലാബ്
ശാസ്ത്ര സാങ്കേതിക രംഗത്ത് അഭിരുചിയുള്ള സ്കൂൾ കുട്ടികളുടെ വളർച്ചക്ക് വേണ്ടി കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സഹകകരണത്തോടെ സമഗ്ര ശിക്ഷ കേരള മൂവാറ്റുപുഴ ബി ആർസിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ട്രീം ലാബിൻ്റെ ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് അലിയാർ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഷാൻ്റി എബ്രഹാം അധ്യക്ഷത വഹിച്ചു. 15 ലക്ഷം രൂപ ചെലവിൽ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നിർമിച്ച ലാബിൽ ശാസ്ത്ര രംഗത്ത് മികവ് തെളിയിച്ച ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒഴിവ് സമയങ്ങളിൽ ക്ലാസ് നടക്കും. ഇതിന് വേണ്ടി പരിശീലനം നേടിയ പ്രത്യേകം കോഡിനേറ്ററേയും നിയമിച്ചിട്ടുണ്ട്.ബിപിസിആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയ്ർപേഴ്സൺ നെജിഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ,പിടിഎ പ്രസിഡൻ്റ് ഹസീന ആസിഫ്, എസ്എംസി ചെയർമാൻ നാസർ ഹമീദ്, പ്രിൻസിപ്പാൾ സന്തോഷ് റ്റിബി, ഹെഡ്മിസ്ട്രസ് സഫീന എ, സ്ട്രീം കോഡിനേറ്റർ അജിത്ത് വി അനിൽ, സിആർസി കോഡിനേറ്റർമാരായ നിധി ചെല്ലപ്പൻ, അഹല്യ മോൾ എപി, അധ്യാപകരായ റഹ്മത്ത് പി എം,സബിത പിഇ, സിനി ഇജി, ഗീതു ജി നിയർ , നൗഫൽ കെഎം എന്നിവർ സംസാരിച്ചു.
വർണ്ണക്കൂടാരം
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എംഎസ് അലിയാർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാൻ്റി എബ്രഹാം അധ്യക്ഷത വഹിച്ചു, സമഗ്ര ശിക്ഷ കേരള പത്ത് ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പദ്ധതിയിൽ കുട്ടികൾക്കായി അകം,പുറം കളിയിടങ്ങൾ, ഭാഷ , ഗണിതം, ശാസ്ത്രം, നിർമ്മാണം, അഭിനയം തുടങ്ങി പതിമൂന്നോളം ഇടങ്ങളാണ് വിദ്യാലയത്തിൽ ക്രമീകരിക്കുന്നത്. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.ബിപിസി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |