ജി.എച്ച്.എസ്സ്. പൂയപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

നീന്തൽക്കുളം‍‍‍‍‍
പൂയപ്പളളി

ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താല‍ുക്കിലാണ് പ‍ൂയപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യ‍ുന്നത് . കൊട്ടാരക്കരയിൽ നിന്ന‍ും 12km ഉം കൊല്ലത്ത് നിന്നും 20km ഉം അകലെ ആയാണ് പ‍ൂയപ്പള്ളി.

2215 ഹെക്ടറാണ് പ‍ൂയപ്പള്ളി യ‍ൂടെ വിസ്തീർണ്ണം . 24,447 ആണ് ജനസംഖ്യ . 86.63 % ആണ് സാക്ഷരത. പ‍ൂയപ്പള്ളി 8.9074° N, 76.7627° E അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.

അയൽ ഗ്രാമങ്ങൾ

ഓടനാവട്ടം ,ഉമ്മന്ന‍ൂർ , വാളകം ,ഇളമാട് , വെളിയം , വെളിനല്ല‍ൂ‍ർ ,ചടയമംഗലം എന്നിവ യാണ് പ‍ൂയപ്പള്ളിയ‍ുടെ അയൽ ഗ്രാമങ്ങൾ.

അതിർ ഗ്രാമങ്ങൾ

തെക്ക് ഇത്തിക്കര ബ്ലോക്ക് , വടക്ക് വെട്ടിക്കവല ബ്ലോക്ക് , പടിഞ്ഞാറ് മ‍ുഖത്തല ബ്ലോക്ക് , കിഴക്ക് ചടയമംഗലം ബ്ലോക്ക് എന്നിവയാണ് പ‍ൂയപ്പള്ളിയ‍ുടെ അതിർ.

സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ. ഐ.റ്റി.ഐ കൊട്ടാരക്കര

ഗവ. ഐ.റ്റി.ഐ ചാത്തന്ന‍ൂർ

ഗവ. ഐ.റ്റി.ഐ ഇളമാട്

ഗവ . മെഡിക്കൽ കോളേജ് പാരിപ്പള്ളി

ആരാധനാലയങ്ങൾ

മീയ്യണ്ണൂർ ക്ഷേത്രം

ജുമാമസ്ജിദ്, അസീസിയകോളേജ്

സെന്റ് തോമസ് മാർത്തോമാ പള്ളി,പൂയപ്പളളി

പൊതുസ്ഥാപനങ്ങൾ

ജി.എച്ച്.എസ്.പൂയപ്പളളി

സബ്ട്രഷറി പൂയപ്പളളി

പോസ്റ്റ് ഓഫീസ്

പൂയപ്പളളി ഗവ.ഹോമിയോ ഡിസ്പെൻസറി

പഞ്ചായത്ത് ഓഫീസ്,പൂയപ്പളളി

പൂയപ്പളളി പോലീസ് സ്റ്റേഷൻ

ചിത്രശാല

പോലീസ് സ്റ്റേഷൻ
പഞ്ചായത്ത്‍‍ കാര്യാലയം
ജി.എച്ച്.എസ്.പൂയപ്പളളി