എവിടെനിന്നു വന്നു നീ..
ജനത്തെ ദുരിതത്തിലാഴ്ത്തി നീ
അതിൻ നാമധേയമല്ലോ കൊറോണ
ആ രോഗത്താൽ മരിക്കുന്നു
ആയിരക്കണക്കിന് ജനം ഓരോ നിമിഷവും
ഈ ഭൂമി ശവപറമ്പാക്കാൻ നാം അനുവദിക്കരുത് മനുഷ്യാ....
പാലിക്കൂ , മനുഷ്യരേ വൃക്തിശുചിത്വം
ശീലമാക്കൂ കൈ കഴുകൽ
നമ്മളെ രക്ഷിക്കാൻ മുന്നിലുണ്ട് ടീച്ചറമ്മ തൻ കരങ്ങൾ
പ്രത്യാശതൻ വെളിച്ചമേകാൻ നാം
തെളിയ്ക്കുന്നു ജ്യോതി
നമുക്ക് തകർക്കാം കൊറോണതൻ വ്യാപനം
എത്ര നാൾ ഈ ചുവരുകൾക്കുള്ളിൽ..
എത്ര നാൾ സമൂഹത്തോടകന്ന് ..
ഹേ മനുഷ്യാ മനസ്സിലാക്കൂ
ഇത് നിനക്കുവേണ്ടിയാണ്,
നിന്റെ സുരക്ഷക്കുവേണ്ടിയാണ്.
പരിചിതമാക്കൂ ഈ ബന്ധനത്തിനെ
ഇന്ന് അകന്നിരിക്കാം, നാളെ അടുത്തിരിക്കാനായി ..
സ്വന്തം സുരക്ഷ നോക്കാതെ ഉറക്കമിളയ്ക്കുന്ന
ഓരോ പോലീസുകാരും
വെള്ളകുപ്പായമണിഞ്ഞ ഡോക്ടർമാരും
മാലാഖമാരായ നഴ്സുമാരും
സ്വന്തം കുടുംബത്തെ മറന്ന്, ഓരോ
ജീവനും നിലനിർത്തുന്നു,
പ്രളയവും നിപയും കണ്ട് ഭയന്നില്ല നമ്മൾ
അകന്നു നിൽക്കാം; ചെറുത്തു നിർത്താം
നമ്മൾ അതിജീവിക്കും ഈ മഹാവിപത്തിനെ......