കിരീട രൂപം കൊണ്ടൊരു വില്ലൻ
കൊറോണയെന്നും അവനൊരു പേര്
മാരകമായൊരു രോഗം കൊണ്ടെവൻ
പാരിൽ മുഴുവൻ പരത്തിടുന്നു
ചെറിയവനാമവൻ രോഗം കൊണ്ട്
രാജ്യം മുഴുവൻ ചുറ്റിടുന്നു
കിരീടമായൊരു വില്ലനു ചാരാൻ
രാജ്യം മുഴുവൻ തലകാട്ടുന്നു
പാരിൽ മുഴുവൻ രോഗം പരത്തി
അവനൊരു ചങ്ങല തീർക്കുന്നു
ചങ്ങല തകർക്കാൻ ഒറ്റക്കെട്ടായ്
രാജ്യം മുഴുവൻ ഒന്നിക്കുന്നു
ദൈവസ്വന്തം നാടായ കേരളം
ഒന്നിക്കുന്നു അവനെ തകർക്കാൻ
അവന്റെ ചങ്ങല ഭേദിക്കാനായി
കേരമതാ പടപൊരുതുന്നു
രാജ്യങ്ങൾക്കതാ മാതൃകയായി
നമ്മുടെ കേരളം മുന്നേറുന്നു
ചെറിയവനാമവൻ ഒരു നാൾ
നമ്മുടെ കേരള മുന്നിൽ തകർന്നു വീഴും