ജി.എച്ച്.എസ്സ്.ബമ്മണൂർ/സംസ്കൃതം കൗൺസിൽ
വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ നടത്തി. വായനമത്സരം, പ്രശ്നോത്തരി, സംസ്കൃത ഗ്രന്ഥങ്ങളുടെ പരിചയപ്പെടുത്തൽ എന്നിവ നടത്തി. ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനത്തോടനുബന്ധിച്ച് പ്രഭാഷണം, ഓണപ്പാട്ട് സംസ്കൃതത്തിൽ, സംസ്കൃത ദിന പ്രതിജ്ഞ, പ്രശ്നോത്തരി, വാർത്താവതരണം, സംസ്കൃത ചലച്ചിത്ര ഗാനാലാപനമത്സരം, സുഭാഷിതാലപനം, ഏകാഭിനയം എന്നിവ സംഘടിപ്പിച്ചു. ഇവയിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഇതിൽ സുഭാഷിത ആലപനം ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.