ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/അമ്മ ......

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ ......


ഹൃദയത്തിലൊരു ശ്വാസമാ -
എന്നും നീ നിറഞ്ഞിരുന്നു
അറിയാതെയറിയുന്നു നീ ഓരോ
അണുവിലുമെൻ ജീവന്റെ മിടിപ്പുകളെ

നിന്റെയുള്ളിലാവുമ്പോഴേ നീയെന്നെ
തൊട്ടും തലോടിയും പരിചരിച്ചു
നിന്റെയുള്ളിലൂടെ നീയെനിക്കു
വേണ്ടതെല്ലാം നൽകി
പ്രാണനാമെൻ തുടിപ്പുകളെ
നിലനിർത്താൻ

എന്നെ കാണാനായൊന്നു
താരാട്ടു പാടാനായ്
ആ അമ്മമനം തുടിക്കവേ
മതി വരാനാവോളം സ്നേഹം നീ-
യെന്നിലമൃതായ് ചൊരിഞ്ഞു
വാക്കുകളില്ല നിന്നെ വർണിക്കാൻ ,
നിന്റെ സ്നേഹത്തെ വിവരിക്കാൻ ,
നിന്റെ മാതൃത്വത്തെയാരാധിക്കാൻ
എന്നിട്ടും ഇത്രയും മഹത്വമുള്ള
നിന്നെയാണല്ലോ അമ്മേ .....
ഞാൻ വെറും മാംസപിണ്ഡമായി
നിന്റെയീ
ഗർഭപാത്രത്തിൽ കിടക്കുമ്പോളും
ചവിട്ടും കുത്തുമേൽപ്പിച്ചത് .

പതിനായിരക്കണക്കിനു
ഞരമ്പുകൾ പിളരുന്ന
വേദനയിലും തളരാതെ കൈവിടാതെ
നീയെന്നിൽ പുതുജീവനേകി

പൊക്കിളിൻ വള്ളിയടർത്തി ഞാൻ
നിന്നിൽ നിന്നുമടർന്നു മാറവെ
കൈ പിടിച്ചു മെല്ലെ പിച്ചവെക്കവേ ,
നടന്നു ഞാനെൻ ജീവിതത്തിലേക്ക്
പുതു പ്രതീക്ഷയേകി നീയെന്നിൽ
ചിറകുകൾ നൽകി
ഉയരങ്ങൾ താണ്ടാനായ് നീ-
യെന്നെ പറത്തി വിട്ടു
അന്നും ഇന്നും എന്നും നീയെൻ
ദൈവമാണ് അമ്മേ ...........!!!!!

 

സന .സി.എം
10 ബി ജി.എച് .എസ് ബമ്മണ്ണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത