ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/കർഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്
കർഷകൻ

പച്ചപ്പു നിറഞ്ഞ ഒരു കൊച്ചു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഒരു കർഷകനുണ്ടായിരുന്നു.ആ കർഷകന് ഭാര്യയും രണ്ട് മക്കളുമായ ഒരു ചെറിയ കുടുംബം ഉണ്ട്. അയാൾ കൃഷി ചെയ്താണ് ജീവിക്കുന്നത്. അയാളും മകനും പാടത്തേക്ക് പോയി. അച്ഛൻ കൃഷി ചെയ്യുന്നത് കണ്ടപ്പോൾ മകന് കൃഷിചെയ്യാൻ താല്പര്യമുണ്ടായി.ഞാനും കൃഷി ചെയ്യാം അച്ഛനെ സഹായിക്കാമെന്ന് അച്ഛനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു. നീ ഇപ്പോൾ ചെറിയ കുട്ടിയാണ് കൃഷി ചെയ്യണമെങ്കിൽ വളരെ കഷ്ടപ്പെടണം നിന്നെക്കൊണ്ട് സാധിക്കില്ല. അവൻ ഒന്നും മിണ്ടാതെ നിന്നു. പിറ്റേ ദിവസം അതേപോലെ അവൻ അച്ഛൻ്റെ കൂടെ പാടത്തേക്ക് പോയി അച്ഛൻ പണിയെടുക്കുന്നതുംനോക്കി നിന്നു. എന്നിട്ട് അവനും കൈക്കോട്ട് എടുത്ത് പാടത്തിറങ്ങി പണിയെടുത്തു. അച്ഛൻ എന്ത് പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ല.ദിവസവും പാടത്ത് പോയി കെളച്ച് വിത്തുകൾ വിതച്ച് വെള്ളം നനച്ച് വിത്തുകൾ മുളപൊട്ടാൻ തുടങ്ങി അതുകണ്ട് അവൻ്റെ അച്ഛന് വളരെ സന്തോഷമായി. എന്നിട്ട് അച്ഛൻ പറഞ്ഞു നിനക്ക് സാധിക്കുമെന്ന് നീ തെളിയിച്ചു ഇപ്പോൾ നീ ഒരു കർഷകനാണ് അച്ഛൻ്റെ വാക്കുകൾ കേട്ട് അവന് സന്തോഷമായി പിന്നെ രണ്ടാളും ചേർന്ന് കൃഷി ചെയ്ത് സന്തോഷമായി ജീവിച്ചു തുടങ്ങി.

Varsha.m
V. A ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ