ജി.എച്ച്.എസ്സ്.എസ്സ്. വളയം/ഗ്രന്ഥശാല/2025-26
ദൃശ്യരൂപം
വായനവാരാചരണം
സ്കൂൾ ലൈബ്രറിയുടെ ഭാഗമായി ജൂൺ 19 വായനാ ദിനത്തിൽ അക്ഷരവൃക്ഷം ഉണ്ടാക്കി. സ്കൂൾ മുറ്റത്ത് കുട്ടികളുടെ കൂട്ടായ്മയാണ് ഇത്തരം ഒരു ആശയം അവതരിപ്പിച്ചത്. കൂടാതെ വായനദിനത്തോടനുബന്ധിച്ച്, സംഘടിപ്പിച്ച പ്രോഗ്രാമിൽ ഹെഡ്‍മാസ്റ്ററും, പി. ടി. എ പ്രസിഡന്റും പങ്കെടുക്കുകയും, ആ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു് സംസാരിക്കുകയും ചെയ്തു. ശ്രീരശ്മി ടീച്ചർ, ലൈബ്രേറിയനായ ശിവപ്രിയ ടീച്ചർ എന്നിവർ പി. എൻ പണിക്കരെ കുറിച്ചും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. വായനാ കൂട്ടത്തിലെ കുട്ടികൾ കുട്ടികവിതകൾ ചൊല്ലുകയും, വായിച്ച പുസ്തകങ്ങളെക്കുറിച്ച് വായനാനുഭവം പങ്കുവെക്കുകയും വായനാദിന സന്ദേശം ഏറ്റുചൊല്ലുകയും ചെയ്തു.