ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/ചരിത്രം
പെരിങ്ങോട്ടുകുറിശ്ശി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രം
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ മഹാത്മാഗാന്ധി തുടങ്ങിയ സമുന്നതരായ സാമൂഹിക പരിഷ്കർത്താക്കളുടെ ശ്രമഫലമായി നാട്ടിൽ എല്ലാ സമൂഹത്തിലും ഉൽപതിഷ്ണുക്കളായ ചെറുപ്പക്കാർ ഉണ്ടായി വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കാൻ നാടിൻറെ പലഭാഗത്തും വിദ്യാലയങ്ങൾ സ്ഥാപിച്ചു പെരിങ്ങോട്ടുകുറിശ്ശി 1908 പുത്തൻവീട്ടിൽ കുഞ്ഞിരാമൻനായർ ഒരു വിദ്യാലയം തുടങ്ങി അതാണ് പിന്നീട് യുപി സ്കൂളായി ഹൈസ്കൂളായി ഹയർ സെക്കൻഡറി സ്കൂൾ ആയും വളർന്നത്
പെരിങ്ങോട്ടുകുറിശ്ശി മെയിൻ റോഡിൽ നിന്നും അഗ്രഹാരത്തിലെ തിരുവന റോഡിൻ കിഴക്കുഭാഗത്ത് ആയിരുന്നു അദ്ദേഹം സ്ഥാപിച്ച വിദ്യാലയം പിന്നീട് പെൺകുട്ടികൾക്ക് മാത്രമായി ഒന്നു മുതൽ നാലു വരെ സ്കൂളുകൾ സ്കൂളായി മാറി ഗ്രാമത്തിലെ കുട്ടികളുടെ യുപി സ്കൂൾ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് വേണ്ടി മേൽപ്പറഞ്ഞ എൽപി സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് ശ്രമിച്ചത് അന്നത്തെ മലബാർ ഡിവിഷണൽ ഇൻസ്പെക്ടർ ആയിരുന്ന വ്യക്തി കളത്തിൽ നാരായണൻ നായർ ആയിരുന്നു ഫലമായി 1951 52 അധ്യയനവർഷത്തിൽ ഇതൊരു യുപി സ്കൂളായി ഉയർന്നു
1962 63 അധ്യയനവർഷത്തിൽ യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്ത ഹൈസ്കൂളായി മാറി കുന്നത്ത് പറമ്പിൽ പുതിയകെട്ടിടമായി 1964 പുതിയ കെട്ടിടത്തിലേക്ക് എട്ടും ഒമ്പതും ക്ലാസുകൾ മാറി 964 65 എസ്എസ്എൽസി ക്ലാസ് വന്നതോടെ മിസ്സിസ് പി എം നെടുങ്ങാടി പ്രധാന അധ്യാപികയായി 1984 ജൂൺ മാസത്തിൽ ഫർണിച്ചർ സ്ഥലപരിമിതിമൂലം ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറി 12 വർഷക്കാലം ഇങ്ങനെ പ്രവർത്തിച്ചു 2000 2001 അധ്യയനവർഷത്തിൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു DDE ശ്രീമതി ജയസ്റ്റെഫനോസ്സും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ വി വിജയദാസ് ചെയ്ത് പ്രശ്നം ഇവിടെ സ്മരിക്കുന്നു