ജി.എച്ച്.എസ്സ്.എസ്സ്. ചോറോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനും ഉതകുന്ന രീതിയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ചാന്ദ്രദിനം, ഓസോൺദിനം തുടങ്ങി വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് സെമിനാറുകൾ , പ്രസംഗ മത്സരം, പോസ്റ്റർ രചന, ഡിജിറ്റൽ പ്രസന്റേഷൻ മുതലായവ നടത്താറുണ്ട്. ജില്ലാതല ശാസ്ത്രമേളകളിൽ എല്ലാ വർഷവും കുട്ടികൾ പങ്കെടുക്കാറുണ്ട്. 2019-20 വർഷം സയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ച് ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ച് ക്ലാസെടുത്തത് എപിജെ അബ്ദുൽകലാമിനൊപ്പം ഐ എസ് ആർ ഒ യിൽ പ്രവർത്തിച്ചുവന്ന ശാസ്ത്രജ്ഞനായ കെ കൃഷ്ണൻ എടച്ചേരിയായിരുന്നു. കൊറോണക്കാലത്ത് വീട്ടിൽ ഒരു പരീക്ഷണ മൂല എന്ന പ്രവർത്തനത്തിന് ഭാഗമായി പല കുട്ടികളും വീട്ടിൽ ലഭ്യമാകുന്ന സാമഗ്രികൾ ഉപയോഗിച്ച് ലഘുപരീക്ഷണങ്ങൾ ചെയ്തിരുന്നു. വിവിധ ശാസ്ത്ര മേഖലകളിൽ അറിവ് വർധിപ്പിക്കാനായി ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്.