ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ചോറോട് സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളും ഓൺലൈനിലേക്ക് മാറിയിരിക്കുന്നു.

  • 2018 19 വർഷത്തിലെ വയലാർ അനുസ്മരണം ശ്രീ മോഹനൻ ചേനോളി ഉദ്ഘാടനം ചെയ്തു.
  • 2020 ജൂൺ 19നു വായനദിനം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയായി വിദ്യാരംഗം കലാ സാഹിത്യ വേദി ആചരിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ ശിവദാസ് പുറമേരി ഉദ്ഘാടനം നിർവഹിച്ചു. പകർന്നാട്ടം അവതാരകരാകാം, ചൊൽക്കാഴ്ച, കഥാവതരണം, പുസ്തകപരിചയം, സാഹിത്യക്വിസ് തുടങ്ങിയ പരിപാടികളുമായി വായനാവാരം സംഘടിപ്പിച്ചു. കുട്ടികൾ സജീവമായി പങ്കെടുത്തു.
  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2020 വർഷത്തെ ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് സീനിയർ ലക്ചറർ ആയ ഡോക്ടർ കെ വാസുദേവൻ ജൂലൈ 11ന് ഗൂഗിൾ മീറ്റിൽ നിർവഹിച്ചു. തുടർന്ന് ബഷീർ കൃതികളിലെ പരിസ്ഥിതിയും മാനവികതയും എന്ന വിഷയത്തിൽ ഒരു സംവാദം നടത്തി. ഇടുക്കി പൂച്ചപ്ര ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി രതി പി ടി, മലപ്പുറം അരിമ്പ്ര ജിവിഎച്ച്എസ്എസ് അധ്യാപിക ശ്രീമതി ഷീജ സി കെ, മടപ്പള്ളി ജി ജി എച്ച് എസ് എസ് അധ്യാപിക ഷീബ പി കെ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചർച്ചയിൽ സജീവമായി പങ്കെടുത്തു.
  • കുട്ടികളുടെ സർഗ്ഗവാസന വളർത്തുന്നതിന് വേണ്ടി കാവ്യായനം എന്ന പേരിൽ ഒരു കാവ്യാലാപന ശില്പശാല ഒക്ടോബർ 11ന് വൈകുന്നേരം ശർമിള ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ സാധിച്ചത് വ്യത്യസ്തമായ ഒരു അനുഭവലോകമാണ് ഏവർക്കും സമ്മാനിച്ചത്.
  • സർഗ്ഗവസന്തം എന്ന പേരിൽ ഓഗസ്റ്റ്16മുതൽ 22വരെ എഴിനങ്ങളിൽ മത്സരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.
  • കോഴിക്കോട് ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ തനത് പരിപാടിയാണ് സകുടുംബം സാഹിത്യക്വിസ്. രക്ഷിതാക്കളും കുട്ടികളും ചേർന്ന് പങ്കെടുക്കുന്ന ഈ പരിപാടി നമ്മുടെ സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന ശിവഗംഗ, ദേവനന്ദ, എന്നീ 2കുട്ടികൾക്ക് ചോമ്പാല ഉപജില്ലയിൽ സമ്മാനം നേടാനായി.
  • ചോമ്പാല ഉപജില്ലയിൽ നടന്ന നാടൻ പാട്ട് മത്സരത്തിൽ നമ്മുടെ സ്കൂളിലെ സൂര്യഗായത്രിക്ക് ഒന്നാം സ്ഥാനംലഭിച്ചു.
  • vidyaranagam inauguration

    vidyaranagam inauguration

  • kavyayanam

    kavyayanam