ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ അമ്മ
അമ്മ
തണുത്ത കാറ്റിലാ ജഡം വിറയ്ക്കുന്നു അതിൻ മുന്നിലീ മഴയുടെ താണ്ഡവം തുള്ളികൾ തറയുന്നു, ഉച്ചത്തിലാ ഭൂ മാറിൽ ജഡം വിറയ്ക്കുന്നു, അസ്ഥികൾ മാത്രമായ് മഴയായ് പെയ്തൊലിച്ച പ്രായത്തിലെ പ്പഴോ കടപുഴകി വീണൊരാ വാർദ്ധക്യ വിത്തവൾ പൂർണ ശക്തത്തിലാ പെയ്യുന്ന മാനത്തിൽ അശക്ത മിഴിയുമായ് പെയ്തൊഴിയുന്നവൾ മാത്രം പുത്രപൗത്രങ്ങളെ താലോലിച്ച കരങ്ങളിൽ ഇറ്റിറ്റു വീഴുന്നിതാ അവൾ തീർത്ത നീർക്കണം. ഒറ്റയായ് തീർന്നവൾ വാർദ്ധക്യ സദനത്തിൽ, സതടമായ് തീർന്നതാ മഴയുടെ ചൊരിയലും അമ്മയെ കാണാൻ തുനിയാത്ത ഹൃദയമേ നീയാണ് ശാപം ഭൂമിയുടെ തീരാത്ത ശാപം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |